ഇറാന്‍ വിപ്ളവത്തെ പ്രകീര്‍ത്തിച്ച് സുമ
text_fieldsതെഹ്റാന്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ 1979ല്‍ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ളവത്തെ പ്രകീര്‍ത്തിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തെഹ്റാനിലത്തെിയ സുമ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുമൊത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അമേരിക്കയുടെ കളിപ്പാവയായിരുന്ന ഷാ പഹ്ലവി പുറത്തെറിയപ്പെട്ടത് ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗക്കാര്‍ക്കു വര്‍ണവിവേചനത്തിനെതിരെ പൊരുതാന്‍ ഏറെ പ്രചോദനമായി. എന്തൊക്കെ പോരായ്മകളുണ്ടായിരുന്നാലും വിമോചനം സാധ്യമാണെന്ന് ഇറാന്‍ വിപ്ളവം തെളിയിച്ചു. തങ്ങളുടെ പോരാട്ടത്തില്‍ ഇറാന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും സുമ പറഞ്ഞു.
ദക്ഷിണാഫ്രിക്ക വെളുത്തവര്‍ഗക്കാരുടെ ഭരണത്തിനു കീഴിലായിരുന്ന സമയത്ത് ഇറാന്‍ ആഫ്രിക്കന്‍ ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പിന്നീട് 1994ല്‍ നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കയിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്‍റായി അധികാരത്തില്‍ വന്നപ്പോള്‍ ബന്ധം പുന$സ്ഥാപിച്ച കാര്യം അദ്ദേഹം ഓര്‍മപ്പെടുത്തി. ഇറാനുമായി എട്ടു സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച സുമ ഇറാനുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിന്‍െറ തുടക്കമാണിതെന്നും പറഞ്ഞു. അതിനിടെ, തെഹ്റാനിലെ ഒരു തെരുവിനു ഇറാന്‍ നെല്‍സണ്‍ മണ്ടേലയുടെ പേരു നല്‍കി. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ആരാധനയോടെ കാണുന്ന നേതാവാണ് മണ്ടേലയെന്ന് ഹസന്‍ റൂഹാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.