ഹിലരിയും സാന്‍ഡേഴ്സും ആദ്യമായി നേര്‍ക്കുനേര്‍
text_fieldsന്യൂ ഹാംപ്ഷയര്‍: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ ഹിലരിക്ളിന്‍റനും ബേണി സാന്‍ഡേഴ്സും ആദ്യമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. എം.എസ്.എന്‍.ബി.സി ചാനല്‍ സംഘടിപ്പിച്ച സംവാദത്തിലാണ് സാന്‍ഡേഴ്സിസനെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി അപ്രതീക്ഷിതമായി കടന്നാക്രമിച്ചത്. ന്യൂ ഹാംപ്ഷയറില്‍ ഫെബ്രുവരി ഒമ്പതിന് അടുത്ത സ്ഥാനാര്‍ഥിത്വ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്.
ഇരു സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ വീക്ഷണങ്ങളിലും ആശയങ്ങളിലുമുള്ള വ്യത്യാസങ്ങള്‍ തുറന്നുകാണിക്കുന്നതായിരുന്നു സംവാദം.
ഭരണത്തുടര്‍ച്ചയും പ്രയോജനവാദവുമാണ് ഹിലരി മുന്നോട്ടുവെക്കുന്നതെങ്കില്‍ സാന്‍ഡേഴ്സ് ഭരണസമ്പ്രദായങ്ങളില്‍ അടിമുടി മാറ്റത്തിനാണ് വാദിച്ചത്. വാള്‍ സ്ട്രീറ്റ് ജേണലില്‍നിന്നും 150 ലക്ഷം ഡോളര്‍ തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയ ഹിലരിക്ക് ഒരേസമയം മിതവാദിയും പുരോഗമനവാദിയുമാവാന്‍ കഴിയില്ളെന്ന് സാന്‍ഡേഴ്സ് വിമര്‍ശിച്ചു.
എന്നാല്‍, വാള്‍സ്ട്രീറ്റ് ജേണല്‍ തനിക്കെതിരാണെന്നും സാന്‍ഡേഴ്സ് വളരെ സമര്‍ഥമായി അഴിമതിക്കാരിയാക്കുകയാണെന്നും ഹിലരി പ്രതികരിച്ചു.
ഭരണകൂടത്തിന്‍െറ ഭാഗമാണ് ഹിലരിയെന്നും ഭരണകൂട സ്ഥാപനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് വഴങ്ങാത്ത സാധാരണക്കാരായ അമേരിക്കക്കാരെയാണ് താന്‍ പ്രതിനിധാനംചെയ്യുന്നതെന്നും സാന്‍ഡേഴ്സ് മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.