Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2016 12:54 AM GMT Updated On
date_range 4 April 2017 11:58 AM GMTയുഗാണ്ടയില്‍ വോട്ടെടുപ്പിന് പിന്നാലെ പ്രതിപക്ഷനേതാവ് അറസ്റ്റില്‍
text_fieldsbookmark_border
കമ്പാല: യുഗാണ്ടയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് പൂര്‍ത്തിയായതിനുപിന്നാലെ പ്രതിപക്ഷനേതാവ് കിസ ബെസിഗ്യേ അറസ്റ്റിലായി. ഒരാഴ്ചക്കിടെ മൂന്നാംതവണയാണ് ബെസിഗ്യേ അറസ്റ്റിലാവുന്നത്. നിലവിലെ പ്രസിഡന്റ് യൊവേരി മുസേവേനിക്ക് അനുകൂലമായി ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനുപിന്നാലെയാണ് അറസ്റ്റുണ്ടായത്. 1986 മുതല്‍ അധികാരത്തില്‍ തുടരുകയാണ് മുസേവേനി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 62 ശതമാനം വോട്ടുകള്‍ മുസേവേനി നേടിയപ്പോള്‍ ബെസിഗ്യേക്ക് 33 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായിട്ടുള്ളൂ. വോട്ടിങ്ങില്‍ വ്യാപകകൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story