രാജകുമാരിക്ക് ലക്ഷങ്ങള്‍ മുടക്കി താല്‍ക്കാലിക ടോയ്ലറ്റ്
text_fieldsടോയ്ലറ്റ്:ബാങ്കോക്ക്: അതിദരിദ്ര രാജ്യങ്ങളിലൊന്നായ കംബോഡിയയില്‍ സന്ദര്‍ശനത്തിനത്തെുന്ന തായ്ലന്‍റ് രാജകുമാരിക്ക് ലക്ഷങ്ങള്‍ മുടക്കി എയര്‍കണ്ടീഷന്‍ ചെയ്ത ടോയ്ലറ്റ് ഒരുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. രത്നക്കിരി മേഖലയിലെ സംരക്ഷിത മേഖലയായ യീക് ലോം തടാകത്തോട് ചേര്‍ന്നാണ് മഹാ ചക്രി സിരിന്ദോം രാജകുമാരിക്കായി ആഡംബര ടോയ്ലറ്റ് ഒരുങ്ങുന്നത്. രാജ്യത്ത് മൂന്നുദിവസത്തെ സന്ദര്‍ശനം നടത്തുന്ന രാജകുമാരി ഒരു ദിവസം തടാകക്കാഴ്ചകള്‍ കാണാനുമത്തെുന്നുണ്ട്. അന്ന് ഉപയോഗത്തിനാണ് എട്ട് ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ 40,000 ഡോളര്‍ മുടക്കി ടോയ്ലറ്റ് നിര്‍മിച്ചത്. ഇതിനാവശ്യമായ വസ്തുക്കള്‍ ബാങ്കോക്കില്‍ നിന്ന് ഇറക്കുമതി ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഒരു ദിവസത്തെ ആവശ്യം കഴിയുന്നതോടെ ടോയ്ലറ്റ് പൊളിച്ചുകളയുകയും ചെയ്യും.
രാജകുടുംബാംഗമത്തെുമ്പോള്‍ ഇത്രയൊക്കെ ചെയ്യാതെ ശരിയാകുമോ എന്ന നിലപാടിലാണ് കംബോഡിയ സര്‍ക്കാറെങ്കില്‍ നികുതിപ്പണം കൊണ്ടുള്ള ധൂര്‍ത്താണെന്ന് ജനം പറയുന്നു. ഖനന മേഖലയായ രത്നക്കിരിയിലെ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിനു കീഴില്‍ കഴിയുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.