ഈജിപ്തില്‍ സോഷ്യല്‍ മീഡിയക്ക് കടുത്ത നിയന്ത്രണം
text_fieldsകൈറോ: ഈജിപ്തില്‍ ഹുസ്നി മുബാറകിന്‍െറ ഏകാധിപത്യഭരണത്തിന് അറുതിവരുത്തിയ ജനകീയ വിപ്ളവത്തിന്‍െറ വാര്‍ഷികദിനമായ ജനുവരി 25ന് ഏതാനും നാളുകള്‍ മാത്രം അവശേഷിക്കെ, അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ ഭരണകൂടം കലാകാരന്മാര്‍ക്കും ജനകീയ പോരാളികള്‍ക്കും സൈബര്‍ ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ അടിച്ചമര്‍ത്തല്‍ ശക്തമാക്കുന്നു. 2011ല്‍ ജനകീയ വിപ്ലവത്തില്‍ കാര്യമായ പങ്കുവഹിച്ച സോഷ്യല്‍ മീഡിയക്ക് കടുത്ത നിയന്ത്രണമാണ് കഴിഞ്ഞദിവസങ്ങളില്‍ ഭരണകൂടം കൊണ്ടുവന്നത്. രാജ്യത്ത് ഫേസ്ബുക് ഉള്‍പ്പെടെയുള്ള നവമാധ്യമ പോര്‍ട്ടലുകളുടെ സേവനം ലഭ്യമാക്കുന്ന ഇന്‍റര്‍നെറ്റ് പ്ളാറ്റ്ഫോമുകളെല്ലാം നിര്‍ത്തലാക്കിയിട്ടുണ്ട്. വിപ്ലവസമയത്ത് രാജ്യത്ത് 47 ലക്ഷം പേരാണ് ഫേസ്ബുക് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നത് രണ്ടരക്കോടിയിലധികമാണ്. ‘ജനുവരി 25ന് ഏകാധിപത്യത്തിന് ഞങ്ങള്‍ അറുതിവരുത്തു’മെന്ന തലക്കെട്ടുള്ള ഫേസ്ബുക് പേജില്‍ ഇതിനകം അമ്പതിനായിരമാളുകള്‍ ചേര്‍ന്നതായി ഷികാഗോ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തലസ്ഥാനമായ കൈറോ നഗരത്തിലെ ടൗണ്‍ഹൗസ് ഗാലറിയില്‍ തിങ്കളാഴ്ച റെയ്ഡ് നടത്തിയ സുരക്ഷാസേന റവാബത്ത് തിയറ്റര്‍ അടച്ചുപൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.