തുനീഷ്യയില്‍ നിരോധാജ്ഞ
text_fieldsതൂനിസ്: മുല്ലപ്പൂ വിപ്ളവത്തിന് അഞ്ചാണ്ട് തികയുന്ന പശ്ചാത്തലത്തില്‍ തുനീഷ്യ വീണ്ടും പുകയുന്നു. തൊഴിലില്ലായ്മ നിരക്ക് കുത്തനെ വര്‍ധിച്ചതിനും സാമ്പത്തികനില താറുമാറായതിനുമെതിരെ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം രാജ്യവ്യാപകമായി നിരോധാജ്ഞ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ മേഖലയിലെ കസേരിന്‍ പ്രവിശ്യയില്‍നിന്ന് തുടങ്ങിയ പ്രതിഷേധം ദിവസങ്ങള്‍ക്കകം രാജ്യത്തിന്‍െറ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.
തലസ്ഥാന നഗരിയിലുള്‍പ്പെടെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികളും നടന്നു. ഫെരിയാന നഗരത്തില്‍ പ്രക്ഷോഭകരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസുകാരന്‍ മരിച്ചു. കസേരിന്‍ പ്രവിശ്യയില്‍ തൊഴില്‍രഹിതനായ രിദ യഹ്യയെന്ന 28കാരന്‍െറ മരണത്തോടെയാണ് പ്രക്ഷോഭം രൂക്ഷമായത്. ഗവര്‍ണറുടെ വസതിക്കു സമീപം പ്രതിഷേധത്തിനിടെ ഷോക്കേറ്റു മരിക്കുകയായിരുന്നു യഹ്യ. പൊലീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അവസാനനിമിഷം തഴഞ്ഞതോടെയാണ് യഹ്യ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. കസേരിനില്‍ സൈന്യത്തെ വിന്യസിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനും സാമ്പത്തികനില മെച്ചപ്പെടുത്താനുമുള്ള നടപടികള്‍ ആലോചിക്കുകയാണെന്ന് പ്രസിഡന്‍റ് ബാജി ഖാഇദ് അസ്സബ്സി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് യൂറോപ്യന്‍ പര്യടനം അവസാനിപ്പിച്ച് പ്രധാനമന്ത്രി ഹബീബ് അ
സൈ്സദ് തിരിച്ചത്തെി. തുനീഷ്യയില്‍ പഴക്കച്ചവടക്കാരനായ മുഹമ്മദ് ബൂ അസീസിയെന്ന 26കാരന്‍െറ ആത്മാഹുതിയോടെ ആരംഭിച്ച ജനകീയ പ്രക്ഷോഭമാണ് അറബ്വസന്തത്തിന് തുടക്കമിട്ടത്. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, താഴ്ന്ന ജീവിതനിലവാരം എന്നിവയാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
പ്രക്ഷോഭം രൂക്ഷമായതോടെ പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി 23 വര്‍ഷത്തെ അധികാരം വിട്ടൊഴിഞ്ഞ് 2011 ജനുവരി 14ന് സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.