മഞ്ഞപ്പനി: ആറു മാസത്തിനിടെ മരിച്ചത് 300 പേര്‍
text_fieldsലുവാന്‍ഡ: തെക്കന്‍ ആഫ്രിക്കയിലെ അംഗോളയില്‍ മഞ്ഞപ്പനിമൂലം കഴിഞ്ഞ ഡിസംബറിനുശേഷം 300ഓളം പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. ഡിസംബര്‍ അവസാനത്തോടെയാണ് രാജ്യത്ത് മഞ്ഞപ്പനി സ്ഥിരീകരിച്ചത്. ഇതിനകം, 2500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ, കെനിയ എന്നീ രാജ്യങ്ങളിലും രോഗം കണ്ടത്തെി. ഏഷ്യന്‍ രാജ്യമായ ചൈനയിലും രോഗബാധ സ്ഥിരീകരിച്ചു. അംഗോളയില്‍നിന്ന് ചൈനയിലത്തെിയവരിലൂടെയാണ് രോഗകാരി ഇവിടെയത്തെിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മഞ്ഞപ്പനിക്ക് കൃത്യമായ വാക്സിനുകള്‍ ലഭ്യമാണെങ്കിലും അവ നല്‍കുന്നതില്‍ വീഴ്ചവരുത്തിയതാണ് അംഗോളയിലെ ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1986ലും രാജ്യത്ത് മഞ്ഞപ്പനി ദുരന്തമുണ്ടാവുകയും നിരവധിപേര്‍ മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ലോകാരോഗ്യ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് മൂന്നു പതിറ്റാണ്ടോളം രോഗത്തെ തടഞ്ഞുനിര്‍ത്തിയത്. ഇപ്പോള്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇവിടെനിന്നുമാണ് രോഗം പടര്‍ന്നതെന്ന് സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.