ഛാഡ് മുന്‍ പട്ടാള ഭരണാധികാരി ഹുസൈന്‍ ഹബ്രിക്ക് ജീവപര്യന്തം
text_fieldsദകാര്‍: മാനവികതക്കെതിരായ കുറ്റകൃത്യത്തിനും ലൈംഗിക അടിമത്വത്തിനും ഛാഡ് മുന്‍ പട്ടാളഭരണാധികാരി ഹുസൈന്‍ ഹബ്രിക്ക് സെനഗല്‍ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. സെനഗല്‍ കോടതിയില്‍ ശിക്ഷ നടപ്പാക്കണമെന്ന ഇരകളുടെ 16 വര്‍ഷം നീണ്ട പോരാട്ടത്തിനാണ് ശിക്ഷയിലൂടെ വിജയം കണ്ടത്. മധ്യആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1990ല്‍ നടന്ന അട്ടിമറിയിലാണ് ഹബ്രിക്ക് അധികാരം നഷ്ടപ്പെട്ടത്.
അധികാരം നഷ്ടപ്പെട്ട ഹബ്രി സെനഗലില്‍ അഭയം തേടുകയായിരുന്നു. 22 വര്‍ഷമായി സെനഗലില്‍ കഴിയുകയാണ് ഹബ്രി. നിര്‍ബന്ധിത അടിമത്തം, കവര്‍ച്ച, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഹബ്രിക്കെതിരെ സെനഗല്‍ കോടതി ചുമത്തിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കോടതി 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
സെനഗല്‍ തലസ്ഥാനത്ത് പ്രത്യേകകോടതിയിലായിരുന്നു വാദം നടന്നത്. തന്‍െറ കാലത്ത് നടന്ന പ്രക്ഷോഭങ്ങളില്‍ നാലുലക്ഷത്തോളം ജനങ്ങള്‍ കൂട്ടക്കുരുതിക്കിരയായതിന്‍െറ ഉത്തരവാദിത്തം ഹബ്രി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.