വൈദ്യുതി നിലച്ചു; ദക്ഷിണാഫ്രിക്കയിൽ 950 തൊഴിലാളികൾ ഖനിയിൽ കുടുങ്ങി
text_fieldsജൊഹാനസ് ബർഗ്: വൈദ്യുതി തടസ്സപ്പെട്ടതിനാൽ ദക്ഷിണാഫ്രിക്കയിൽ 950 തൊഴിലാളികൾ ഖനിയിൽ കുടുങ്ങി. ആളപായമുള്ളതായി റിപ്പോർട്ടില്ല. ജൊഹാനസ് ബർഗിലെ ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിെല ബിയാട്രിക്സ് സ്വർണഖനിയിലാണ് വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ലിഫ്റ്റിെൻറ പ്രവർത്തനം നിലച്ച് തൊഴിലാളികൾ കുടുങ്ങിയത്.
അവർ സുരക്ഷിതരാണെന്നും ഭക്ഷണവും വെള്ളവും എത്തിച്ചതായും സിബാനി സ്റ്റിൽ വാട്ടർ മൈനിങ് കമ്പനി അധികൃതർ അറിയിച്ചു. 65 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജനറേറ്ററുകൾ ഉപയോഗിച്ച് ലിഫ്റ്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.