ഗാംബിയയില്‍ പരിഷ്കരണം വാഗ്ദാനം ചെയ്ത് ആഡമ ബാരോ
text_fieldsബാന്‍ജൂള്‍: രാജ്യത്തെ നിരവധി മേഖലകളില്‍ പരിഷ്കരണം ഏര്‍പ്പെടുത്തുമെന്ന് ഗാംബിയയുടെ പുതിയ പ്രസിഡന്‍റ് ആഡമ ബാരോ. രഹസ്യാന്വേഷണ ഏജന്‍സി പരിഷ്കരിക്കുമെന്നും മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. സ്ഥാനമേറ്റതിനുശേഷമുള്ള ആദ്യത്തെ വാര്‍ത്തസമ്മേളനത്തിലാണ് ബാരോ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) പുതിയ പേരുനല്‍കുമെന്ന് ബാരോ പറഞ്ഞു. മുന്‍ പ്രസിഡന്‍റ് യഹിയ ജമായുടെ ഭരണകാലത്ത് നിരവധിപേരെ കാണാതാവുകയും പലര്‍ക്കും മര്‍ദനമേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്‍.ഐ.എയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരിഷ്കരണത്തിന്‍െറ ഭാഗമായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കും. രാജ്യത്തിന്‍െറ ഒൗദ്യോഗിക പേരിനൊപ്പമുള്ള ‘ഇസ്ലാമിക്’ എന്ന വാക്ക് അധികകാലം നിലനില്‍ക്കില്ളെന്നും ബാരോ അഭിപ്രായപ്പെട്ടു. 2015ല്‍ ജമായാണ് രാജ്യത്തിന്‍െറ പേരിനൊപ്പം ‘ഇസ്ലാമിക്’ എന്ന് ചേര്‍ത്തത്. ഗാംബിയയുടെ ജനസംഖ്യയില്‍ 90 ശതമാനവും മുസ്ലിംകളാണ്. എന്നാല്‍, ഗാംബിയ ജനാധിപത്യ രാഷ്ട്രമാണെന്നും ‘ഇസ്ലാമിക് ജനാധിപത്യരാഷ്ട്ര’മല്ളെന്നും ബാരോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.