തട്ടിക്കൊണ്ടുപോയ ആഫ്രിക്കൻ കോടീശ്വരന് മോചനം
text_fieldsനൈറോബി: ആയുധധാരികൾ തട്ടിക്കൊണ്ടുപോയ താൻസനിയൻ ശതകോടീശ്വരൻ മുഹമ്മദ് ദിവ്ജിയെ 10 ദിവസത്തിനുശേഷം മോചിപ്പിച്ചു. ദിവ്ജി സ്വന്തം വസതിയിൽ സുരക്ഷിതനായി തിരിച്ചെത്തിെയന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. േമാചനദ്രവ്യം നൽകിയാണോ ഇദ്ദേഹത്തെ സ്വതന്ത്രനാക്കിയതെന്ന കാര്യം വ്യക്തമല്ല. ഇൗ മാസാദ്യമാണ് താൻസനിയയിലെ ആഡംബര ഹോട്ടലിനു പുറത്തുവെച്ച് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.
ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ ശാഖകളുള്ള എം.ഇ.ടി.എൽ ഗ്രൂപ്പിെൻറ സി.ഇ.ഒ ആണ് ദിവ്ജി. ആഫ്രിക്കയിലെ ധനികരുടെ പട്ടികയിൽ 17ാം സ്ഥാനത്താണ് 150 കോടി ഡോളർ ആസ്തിയുള്ള ഇൗ 43കാരൻ. ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനും. 2005 മുതൽ 2010 വരെ പാർലമെൻറംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.