എയ്ഡ്സ് ബാധിതയായ അമ്മ കരൾ നൽകി; മകൾക്ക് ലഭിച്ചത് രണ്ടാം ജന്മം
text_fieldsജൊഹാനസ്ബർഗ്: മരണത്തോട് മല്ലിടുന്ന ഒരുകുട്ടിയുടെ ജീവൻ നിലനിർത്താൻ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് ദക്ഷിണാഫ്രിക്കയിലെ ഒരു സംഘം ഡോക്ടർമാർ അതിസാഹസികമായ ദൗത്യത്തിന് സന്നദ്ധമായത്. ഒരുപക്ഷേ, ലോക ചരിത്രത്തിൽ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ദൗത്യം. കരൾരോഗം ബാധിച്ച കുട്ടിക്ക് എയ്ഡ്സ് രോഗിയായ മാതാവിെൻറ കരൾ നൽകുക. കുട്ടിക്ക് ഗുരുതരമായ രോഗം പകരാനുള്ള സാധ്യതയുള്ളതിനാൽ ശ്രമം സാഹസികമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു.
എന്നാൽ, മറ്റൊരാളും കരൾ നൽകാൻ സന്നദ്ധമാകാത്ത അവസ്ഥയിൽ അത്തരമൊരു ‘റിസ്ക്കിന്’ തയാറായി. അതീവ രഹസ്യമായി നടന്ന ശസ്ത്രക്രിയ വിജയകരമായതായി വർഷത്തിന് ശേഷം കഴിഞ്ഞദിവസം ജൊഹാനസ് ബർഗിലെ ഡോക്ടർമാർ വെളിപ്പെടുത്തി.
കുട്ടിക്ക് മാതാവിെൻറ രോഗം ബാധിക്കാതെ നടന്ന ഇൗ ശസ്ത്രക്രിയ അത്ഭുതകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച എയ്ഡ്സ് ജേണലിലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. എന്നാൽ, ഒരു സംഭവത്തിെൻറ അടിസ്ഥാനത്തിൽ ഇത്തരത്തിൽ എല്ലാ കരൾമാറ്റവും വിജയകരമാകുമെന്ന് വിലയിരുത്താനാവില്ലെന്ന് സംഘത്തിലെ ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.