അൽ ഖാഇദ ആറ് വിദേശബന്ദികളുടെ വിഡിയോ പുറത്തുവിട്ടു
text_fieldsബമാകോ: മാലിയിലെ അൽ ഖാഇദ വിഭാഗം ആറ് വിദേശബന്ദികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ആസ്േട്രലിയൻ ഡോക്ടർ ആർതർ കെന്നറ്റും ഫ്രഞ്ചുകാരിയായ സോഫി പെേട്രാനിനും അടക്കമുള്ളവർ ജീവനോടെയുള്ളതായാണ് വിഡിയോയിൽ കാണിക്കുന്നത്.
നുസ്റത്തുൽ ഇസ്ലാം വൽ മുസ്ലിമീൻ എന്ന പേരിലറിയപ്പെടുന്ന സംഘടനയുടെ 16 മിനിറ്റും 50 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ യു.എസ് ആസ്ഥാനമായ ‘സൈറ്റ്’ നിരീക്ഷണേകന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ചുകാരിയായ പെേട്രാനിനെ 2016ൽ തട്ടിക്കൊണ്ടുപോയിരുന്നെങ്കിലും ഇവരെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. പെേട്രാനിനെ വീട്ടിലേക്ക് തിരിച്ചെത്തിക്കാൻ ഫ്രഞ്ച് പ്രസിഡൻറ് ശ്രമിക്കുമെന്നാണ് കരുതുന്നതെന്ന് വിഡിയോയിൽ പറയുന്നുണ്ട്.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാൺ കഴിഞ്ഞദിവസം മാലിയിൽ എത്തിയിരുന്നു. മാലിയിലെ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഇടപെടലുകൾ ഏകോപിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് സന്ദർശനത്തിെൻറ പിന്നിൽ. പ്രസിഡൻറിെൻറ സന്ദർശനദിവസം വിഡിയോ പുറത്തിറക്കിയത് സംഘടനയുടെ ശക്തി അറിയിക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.