അൽജീരിയൻ സൈനിക വിമാനം തകർന്ന് 257 മരണം
text_fieldsഅൽജിയേഴ്സ്: അൽജീരിയൻ സൈനികവിമാനം പറന്നുയർന്ന ഉടൻ തകർന്നുവീണ് 257 പേർ മരിച്ചു. തലസ്ഥാന നഗരമായ അൽജിയേഴ്സിന് 25 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള ബൗഫാരിക്കിൽനിന്ന് പറന്നുയർന്ന വിമാനം കൃഷി സ്ഥലത്ത് തകർന്നുവീഴുകയായിരുന്നു. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
10 ജീവനക്കാരും 247 യാത്രക്കാരുമാണ് മരിച്ചത്. യാത്രികരിൽ കൂടുതലും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ്. സോവിയറ്റ് നിർമിത ഇല്യൂഷിൻ II^76 ചരക്കുവിമാനമാണ് തകർന്നത്. പശ്ചിമ അൽജീരിയൻ നഗരമായ ബെചാറിലേക്കായിരുന്നു യാത്ര. പശ്ചിമ സഹാറൻ മേഖലയിൽ മൊറോക്കൻ ഇടപെടലിനെതിരെ പോരാടുന്ന പൊലിസാരിയോ ഫ്രണ്ട് അംഗങ്ങളും യാത്രികരിലുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
നാല് എൻജിനുകളുള്ള വിവിധോദ്ദേശ്യ വിമാനമായ ഇല്യൂഷിൻ II^76 ഇന്ത്യയടക്കം രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. പരിമിത സൗകര്യങ്ങളുള്ള വിമാനത്താവളങ്ങളിൽ ഇറക്കാനും ഉൾപ്രദേശങ്ങളിലെ യുദ്ധമുഖത്ത് ആയുധങ്ങളെത്തിക്കാനും യൂറോപ്പിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങൾ ഇൗ വിമാനത്തെ ആശ്രയിക്കുന്നുണ്ട്..
Dozens reportedly killed after military plane crashes into a residential area in #Algeria pic.twitter.com/9F59j76kr9
— Press TV (@PressTV) April 11, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.