ബറാക് ഒബാമ പിതാവിെൻറ ജന്മനാട്ടിൽ
text_fieldsകൊഗേലൊ (കെനിയ): മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ കെനിയയിലെ പിതാവിെൻറ ജന്മനാട്ടിൽ. ഇവിടെ ‘യൂത്ത്സെൻറർ’ ഉദ്ഘാടനം ചെയ്യാനാണ് ഒബാമ എത്തിയത്. 2015ൽ യു.എസ് പ്രസിഡൻറായിരിെക്ക ഒബാമ കെനിയ സന്ദർശിച്ചിരുന്നെങ്കിലും സുരക്ഷ കാരണങ്ങളാൽ പിതാവിെൻറ നാട് സന്ദർശിച്ചിരുന്നില്ല.
അന്നത്തെ തെൻറ പ്രഖ്യാപനം യാഥാർഥ്യമായതിലുള്ള സന്തോഷം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിെൻറ മടക്കം. കെനിയൻ പ്രസിഡൻറ് ഉഹുറു കെനിയാറ്റയുമായും പ്രതിപക്ഷ നേതാവ് റെയില ഒടിങ്കയുമായും ഒബാമ സംസാരിച്ചു. തുടർന്ന് ശക്തമായ സുരക്ഷയിൽ പടിഞ്ഞാറൻ കെനിയയിലേക്ക് പറന്ന ഒബാമ കൊഗേലൊ ഗ്രാമത്തിൽ കഴിയുന്ന പിതാവിെൻറ രണ്ടാനമ്മ സാറ ഒബാമയെയും
സന്ദർശിച്ചു.
അവിടെ അർധസഹോദരി സ്ഥാപിച്ച കലാകേന്ദ്രം ഉദ്ഘാടനം ചെയ്യാൻ എത്തുേമ്പാൾ നിരവധി ബന്ധുക്കൾ ഒബാമയെ കാണാൻ എത്തിയിരുന്നു.
യുവാക്കൾക്ക് പുസ്തകങ്ങളും ഇൻറർനെറ്റ് സൗകര്യവുമുള്ള കേന്ദ്രത്തിൽ കായിക വിനോദങ്ങൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. കെനിയൻ സന്ദർശനത്തിന് ശേഷം നെൽസൺ മണ്ടേല വാർഷിക പ്രഭാഷണം നിർവഹിക്കാനായി ഒബാമ ദക്ഷിണാഫ്രിക്കയിലേക്ക്
പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.