സോമാലിയയിൽ സ്ഫോടനം; 38 മരണം
text_fieldsമൊഗാദിശു: സോമാലിയൻ തലസ്ഥാനമായ മൊഗാദിശുവിൽ രണ്ട് കാർബോംബ് സ്ഫോടനങ്ങളിലായി 38 പേർ മരിച്ചു. പ്രസിഡൻറിെൻറ വസതിയും മറ്റൊരു ഹോട്ടലും ലക്ഷ്യമിട്ടുണ്ടായിരുന്നു ആക്രമണം. ഉത്തരവാദിത്തം അശ്ശബാബ് തീവ്രവാദികൾ ഏറ്റെടുത്തു. ആദ്യ സ്ഫോടനം വസതിക്കടുത്ത സുരക്ഷ ചെക്ക് പോസ്റ്റിലും രണ്ടാമത്തേത് അൽപസമയത്തിന് ശേഷം ഹോട്ടലിന് സമീപവുമാണ് നടന്നത്.
പ്രസിഡൻറിെൻറ ഒൗദ്യോഗിക വസതിയായ വില്ല സോമാലിയയുടെ സുരക്ഷ ചെക്ക് പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റാനാണ് ആക്രമികൾ ശ്രമിച്ചത്. എന്നാൽ, വെടിവെപ്പിലൂടെ അഞ്ചുപേരെ കൊലപ്പെടുത്തി സുരക്ഷ ഉദ്യോഗസ്ഥർ അത് തടഞ്ഞു. ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇവർക്ക് നേരെയുള്ള സൈനികനടപടികൾ സർക്കാർ ശക്തമാക്കി.
സോമാലിയയിൽ അട്ടിമറി നടത്താൻ ശ്രമിക്കുന്ന അശ്ശബാബ് കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടിരുന്നു. ആഫ്രിക്കൻ യൂനിയെൻറ സഖ്യസേന 2011ൽ തലസ്ഥാന നഗരിയിൽനിന്നും പുറത്താക്കിയതിനെത്തുടർന്നാണ് അശ്ശബാബ് സർക്കാറിനും ജനങ്ങൾക്കും നേെര ആക്രമണം തുടങ്ങിയത്. നഗര പ്രാന്തപ്രദേശങ്ങൾ പലതും ഇപ്പോൾ അവരുടെ അധീനതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.