കയ്യിലെ ടാഗുമാറി: കെനിയയിൽ ആളുമാറി ശസ്ത്രക്രിയ
text_fieldsനെയ്റോബി: രോഗിയുടെ വിവരങ്ങളെഴുതി കയ്യിലിട്ടു നൽകുന്ന ടാഗ് മാറിയതിനെ തുടർന്ന് കെനിയയിൽ ആളുമാറി തലക്ക് ശസ്ത്രക്രിയ നടത്തിയതായി റിപ്പോർട്ട്. നെയ്റോബിയിൽ കെനിയാറ്റ നാഷനൽ ആശുപത്രിയിലാണ് തലമാറി ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്കായി ഒരുക്കിയ രണ്ട് രോഗികളുടെ കൈയിലെ ടാഗ് പരസ്പരം മാറുകയായിരുന്നു.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. രോഗികളിൽ ഒരാൾക്ക് തലക്കുള്ളിൽ കട്ടപിടിച്ച രക്തം മാറ്റുന്നതിനും മറ്റൊരാൾക്ക് തലയിലെ മുഴ നീക്കം ചെയ്യുന്നതിനുമാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാൽ മണിക്കൂറുകളോളം ശസ്ത്രക്രിയ നടത്തിയിട്ടും പ്രതീക്ഷിച്ച രീതിയിൽ രക്തം കട്ടപിടിച്ചതു കണ്ടെത്താൻ സാധിക്കാത്തതോടെയാണ് രോഗി മാറിയവിവരം ഡോക്ടർ അറിഞ്ഞത്. ആളുമാറി ശസ്ത്രക്രിയ നടന്നുവെന്ന വിവരം പുറത്തുവന്നതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായി.
സംഭവം ഗൗരവതരമാണെന്നും അതുമായി ബന്ധപ്പെട്ട് നാലു മെഡിക്കൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും കെനിയാറ്റ ആശുപത്രി സി.ഇ.ഒ ലിലി കൊറോസ് അറിയിച്ചു. ന്യൂറോ സർജൻ, വാർഡ് നഴ്സ്, തിയറ്റര്‍ നഴ്സ്, അനസ്തീഷ്യസ്റ്റ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ക്ലിനിക്കൽ സർവീസിെൻറ സി.ഇ.ഒയേയും ഡയറക്ടറെയും കെനിയൻ ആരോഗ്യ സെക്രട്ടറി സിസില കരിയുകി അന്വേഷണം കഴിയുന്നതുവരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.
തലയിൽ രക്തം കട്ടപടിച്ച രോഗിക്കുള്ള ശസ്ത്രക്രിയ ഇതുവരെ നടത്തിയിട്ടില്ല. അതേസമയം, ശസ്ത്രക്രിയക്കു വിധേയനായ രോഗിയുടെ സ്ഥിതി നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതായി ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.