ചൈനക്കെതിരെ വംശീയ പോസ്റ്റ്; ബ്രയാൻ ആഡംസ് മാപ്പു പറഞ്ഞു
text_fieldsഓട്ടവ: കോവിഡ്-19 ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനക്കെതിരെ ട്വിറ്ററിൽ വംശീയ പരാമർശം നടത്തിയ കനേഡിയൻ സംഗീതജ്ഞൻ ബ്രയാൻ ആഡംസ് മാപ്പുപറഞ്ഞു. മഹാമാരിയെ തുടർന്ന് ലണ്ടനിൽ നടത്താനിരുന്ന ആഡംസിെൻറ സംഗീതപരിപാടി മാറ്റിവെച്ചിരുന്നു. എല്ലാവരോടും സ്നേഹം മാത്രം... കഴിഞ്ഞ ദിവസത്തെ പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നു-ആഡംസ് ട്വീറ്റ് ചെയ്തു.
‘‘വവ്വാലിനെ തിന്നുന്ന, വെറ്റ് മാർക്കറ്റിൽ മൃഗങ്ങളെ വിൽപ്പന നടത്തുന്ന, വൈറസിനെ നിർമിച്ച അത്യാഗ്രഹികളായ ബാസ്റ്റാർഡുകൾക്ക് നന്ദി’’ എന്നായിരുന്നു കഴിഞ്ഞദിവസം ആഡംസ് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. ‘‘ലോകം മുഴുവൻ നരകിക്കുകയാണ്. വീഗൻ (സസ്യഭുക്ക്) സംസ്കാരത്തിലേക്ക് ചൈനക്കാർ മാറുന്നതാണ് നല്ലത്’’ എന്ന് ഗുണദോഷിക്കുകയും ചെയ്തു. മാംസ ഭക്ഷണത്തെ എതിർക്കുന്നവർ ആഡംസിെൻറ ട്വീറ്റിനെ സ്വാഗതം ചെയ്തിരുന്നു.
ചെനീസ് വിരുദ്ധ പരാമർശമാണെന്നാരോപിച്ച് കുറച്ചുപേർ രംഗത്തുവരികയും ചെയ്തു. ട്വീറ്റ് വംശീയമാണെന്ന് കനേഡിയയിലെ ചൈനക്കാർ കുറ്റപ്പെടുത്തി. തുടർന്ന് ട്വിറ്ററിലെ സന്ദേശം ആഡംസ് ഡിലീറ്റ് ചെയ്ത് മാപ്പപേക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.