ലിബിയയിൽ ഇരട്ട കാർബോംബ് സ്ഫോടനങ്ങളിൽ 34 മരണം
text_fieldsട്രിപളി: ലിബിയയിലെ കിഴക്കൻ പട്ടണമായ ബെൻഗാസിയിൽ കഴിഞ്ഞദിവസമുണ്ടായ ഇരട്ട കാർ ബോബ് സ്ഫോടനത്തിൽ 34 പേർ െകാല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആദ്യ സ്ഫോടനം നടന്ന് മിനിറ്റുകൾക്കകം അതേ സ്ഥലത്താണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവരാണ് രണ്ടാമത്തെ ആക്രമണത്തിൽ അപകടത്തിൽപെട്ടത്. കിഴക്കൻ ലിബിയൻ സുരക്ഷാസേനയിലെ മുതിർന്ന അംഗമായ അഹ്മദ് അൽ ഫിതൂരിയടക്കം കൊല്ലപ്പെട്ടിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. 2014 മുതൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ കലുഷിതമായ നഗരം കഴിഞ്ഞ ഏതാനും മാസങ്ങളായി ശാന്തമായിരുന്നു. വീണ്ടും സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
ആക്രമണത്തെ അപലപിച്ച യു.എൻ സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് മുന്നറിയിപ്പ് നൽകി. 2011ൽ മുഹമ്മർ ഗദ്ദാഫി പുറത്താക്കപ്പെട്ട ശേഷമാണ് രാജ്യത്ത് വിവിധ തലങ്ങളിൽ സംഘർഷം രൂപംകൊണ്ടത്. െഎ.എസും തുടക്കത്തിൽ ലിബിയയിൽ സ്വാധീനമുണ്ടാക്കിയെങ്കിൽ ഇേപ്പാൾ സ്വാധീനം ക്ഷയിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.