നൈജീരിയയിൽ വംശീയ കലാപം: 86 മരണം
text_fieldsജോസ്: നൈജീരിയയില്‍ ഞായറാഴ്ചയുണ്ടായ വംശീയ കലാപത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയന്‍ സംസ്ഥാനമായ പ്ലാറ്റ്വേയിൽ പ്രദേശത്തെ പരമ്പരാഗത ബെറോം കര്‍ഷക സമുദായ അംഗങ്ങളും ഫുലാനി നാടോടി കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘർഷമാണ് രൂക്ഷമായ കലാപമായത്.
കര്‍ഷകര്‍ കുടിയേറ്റക്കാരെ ആക്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. അഞ്ചുപേർക്ക് പരിക്കേറ്റതായും 50ലേറെ വീടുകളും 15ലേറെ മോേട്ടാർ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായും അധികൃതർ അറിയിച്ചു.
പ്ലാറ്റ്വേയിലെ ബാരിക്കിന്‍ ലാദി പ്രദേശത്തെ ചൊല്ലി കര്‍ഷകരും കുടിയേറ്റക്കാരും തമ്മില്‍ നേരത്തേ സംഘര്‍ഷമുണ്ടായിരുന്നു. ഇതായിരുന്നു വംശീയ കലാപത്തിലേക്ക് നയിച്ചത്.
റാസത്ത്, റിക്കു, ന്യാര്‍, കുറ, ഗനറോപ്പ് തുടങ്ങിയ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങള്‍ നടന്നതെന്നാണ് വിവരം. വംശീയവും മതപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ഉയര്‍ത്തി നൈജീരിയയില്‍ തുടരുന്ന ആക്രമണങ്ങളില്‍ പതിറ്റാണ്ടുകളായി ആയിരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബോക്കോഹാറം ഭീകരരുടെ കൂട്ടക്കുരുതികളില്‍ 2009 മുതല്‍ ഇതുവരെ 20,000ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.