'ഞാനൊറ്റക്ക്, അവന്മാർ പത്തുേപർ'- കാട്ടിൽ മൂർഖനും കീരികളുമായൊരു 'കബഡി കളി'
text_fieldsന്യൂഡൽഹി: 'ഞാനാണേൽ ഒറ്റക്ക്. അവന്മാർ പത്തുപേരും'- വീരവാദം അടിക്കുേമ്പാൾ ചിലർ തുടങ്ങുന്നത് ഇങ്ങിനെയാണ്. ഇത് ഓർമിപ്പിക്കുന്ന ഒരു വിഡിയോ വൈറലാകുകയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ. ഒരു മൂർഖനും പത്തോളം മീർകാറ്റുകളും തമ്മിലുള്ള 'ഗാങ് വാർ' ആണ് വിഡിയോയിലുള്ളത്. ആഫ്രിക്കൻ രാജ്യങ്ങളിൽ കാണപ്പെടുന്ന കീരിയുടെ വർഗത്തിൽപെട്ട ചെറിയ സസ്തനികളാണ് മീർകാറ്റുകൾ.
ആഫ്രിക്കയുടെ തെക്കൻ പ്രദേശത്തുള്ള ഏതോ വനാന്തര മേഖലയിലോ മരുഭൂമിയിലോ ആണ് ഈ ഏറ്റുമുട്ടൽ അരങ്ങേറുന്നത്. കീരികൾ വട്ടം ചുറ്റി നിന്ന് മൂർഖനെ ആക്രമിക്കാൻ ശ്രമിക്കുന്നതും പാമ്പ് അവർക്കുനേരെ ചീറ്റിയടുക്കുന്നതും കാണാം. മൂർഖനെ വളഞ്ഞ കീരികൾ പാമ്പിനെ ആക്രമിക്കാനൊരുങ്ങുന്നതും വാലിൽ പിടികൂടാൻ ശ്രമിക്കുന്നതുമൊക്കെ ദൃശ്യത്തിലുണ്ട്.
പത്തി വിരിച്ച് നിൽക്കുന്ന പാമ്പ് മുന്നിലെത്തിയ കീരിയെ കൊത്താനായുന്നതും അത് ചാടിയൊഴിയുന്നതുമൊക്കെ കാണാം. ഒടുവിൽ പരാജയം സമ്മതിച്ച് പത്തി മടക്കി മൂർഖൻ കീരികളുടെ ഇടയിൽ നിന്നും മെല്ല ഇഴഞ്ഞുമാറുകയാണ്. 59 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ പങ്കുെവച്ചത്.
Meerkat gang vs cobra.
— Susanta Nanda IFS (@susantananda3) August 4, 2020
Amusing stand off.... pic.twitter.com/nTy6idt6Go
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.