സിറിൽ റമഫോസ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് അധ്യക്ഷൻ
text_fieldsകേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ വ്യവസായ രംഗത്തുനിന്ന് രാഷ്ട്രീയത്തിലേക്ക് കളംമാറിച്ചവിട്ടിയ സിറിൽ റമഫോസ (65) ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് പാർട്ടിയെ നയിക്കും. അഞ്ചുവർഷത്തേക്കാണ് കാലാവധി. നിലവിൽ ദക്ഷിണാഫ്രിക്കൻ വൈസ് പ്രസിഡൻറാണ് അദ്ദേഹം. ജൊഹാനസ് ബർഗിൽ 5000ത്തോളം പാർട്ടി അംഗങ്ങളാണ് വോെട്ടടുപ്പിലൂടെ റമഫോസയെ െതരഞ്ഞെടുത്തത്. 2440 പേർ റമഫോസയെ അനുകൂലിച്ചു. പ്രസിഡൻറ് ജേക്കബ് സുമയുടെ മുൻ ഭാര്യ കൊസാസന ദ്ലാമിനിയായിരുന്നു എതിരാളി. അവർക്ക് 2261 വോട്ടുകൾ ലഭിച്ചു.
2019ൽ രാജ്യത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. അഴിമതിയിൽ മുങ്ങിയ രാജ്യത്ത് പുതിയ പരിഷ്കാരങ്ങൾ െകാണ്ടുവരാൻ റമഫോസയുടെ വിജയം നിർണായകമാവുമെന്നാണ് വിലയിരുത്തൽ. വർണവിവേചനത്തിനെതിരെ പോരാട്ടം നയിച്ച ഇദ്ദേഹത്തെ പുതുതലമുറയിലെ അനുഗൃഹീത നേതാക്കളിലൊരാളെന്നാണ് മുൻ പ്രസിഡൻറ് നെൽസൺ മണ്ടേല വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.