Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനൈലിലെ അണക്കെട്ടിൽ...

നൈലിലെ അണക്കെട്ടിൽ ഇത്യോപ്യ വെള്ളം നിറയ്​ക്കൽ തുടങ്ങി

text_fields
bookmark_border
നൈലിലെ അണക്കെട്ടിൽ ഇത്യോപ്യ വെള്ളം നിറയ്​ക്കൽ തുടങ്ങി
cancel

ആഡിസ്​ അബബ: നൈൽ നദിയിൽ ഇത്യോപ്യ നിർമിച്ച ആഫ്രിക്കയിലെ ഏറ്റവും വലിയ അണക്കെട്ടായ ‘ഗ്രാൻറ്​ റിനൈസൻസി’ൽ വെള്ളം നിറക്കാൻ തുടങ്ങി. അണക്കെട്ടിൽ വെള്ളം നിറക്കുന്നത്​ സംബന്ധിച്ച്​ ഈജിപ്​തും സുഡാനും വർഷങ്ങളായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ്​ ഇത്യോപ്യ സ്വന്തം നിലക്ക്​ അണക്കെട്ട്​ പ്രവർത്തനം ആരംഭിച്ചത്​. ഇത്​ മൂന്ന്​ രാജ്യങ്ങൾക്കിടയിലും സംഘർഷാവസ്ഥക്ക്​ കാരണമായിട്ടുണ്ട്​. 

ആഫ്രിക്കയിലെ ഏറ്റവും വലിയ വൈദ്യുതി കയറ്റുമതി രാജ്യമാകാനും ​ൈനൽ നദിയിൽ നിർമിച്ച ജലവൈദ്യുത പദ്ധതിയിലൂടെ ഇത്യോപ്യക്ക്​ സാധിക്കും. ജൂലൈയിൽ മഴക്കാലം കണക്കിലെടുത്ത്​ വെള്ളം നിറക്കൽ തുടങ്ങുമെന്ന്​ ഇത്യോപ്യ നേരത്തേ പ്ര​ഖ്യാപിച്ചിരുന്നു. നൈലിലെ അണക്കെട്ട്​ നിലനിൽപിന്​ തന്നെ ഭീഷണിയാണെന്നാണ്​ ഈജിപ്​തി​​െൻറ വാദം. രാജ്യത്തെ ജലവിതരണത്തി​​െൻറ​ 90 ശതമാനം നൈലിനെ ആശ്രയിച്ചാണ്​. 

കുറഞ്ഞ നിരക്കിൽ ​വൈദ്യുതി വേണമെന്നാണ്​ സുഡാ​െൻറ ആവശ്യം. ഐക്യരാഷ്​ട്രസഭയും ആഫ്രിക്കൻ യൂനിയനും പലതവണ ഇടപെ​ട്ടെങ്കിലും മൂന്നു​ രാജ്യങ്ങൾക്കുമിടയിൽ സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ, ഇത്യോപ്യ വെള്ളം നിറക്കൽ ആരംഭിച്ചത്​ കൂടുതൽ പ്രതിസന്ധി സൃഷ്​ടിക്കുമെന്നാണ്​ സൂചന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ethiopia
News Summary - dam charges
Next Story