നൈറോബിയിൽ നവജാത ശിശുക്കളുടെ മൃതദേഹം പെട്ടിയിൽ
text_fieldsെനെറോബി: കെനിയൻ തലസ്ഥാനമായ െനെറോബിയിലെ ആശുപത്രിയിൽ 12 നവജാത ശിശുക്കളുടെ മൃതദേഹം കവറിൽ െപാതിഞ്ഞ് പെട്ടിയിൽ കണ്ടെത്തിയ സംഭവത്തിൽ ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടു. പുംവാനി മെറ്റേണിറ്റി ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ ഗവർണർ മൈക് സോേങ്കായാണ് ഇത് പിടികൂടിയത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം.
മുൻകൂട്ടി അറിയിക്കാതെയുള്ള സന്ദർശനത്തിനിടെ ആശുപത്രിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച 12 കുഞ്ഞുങ്ങളുടെ മൃതദേഹം അകത്തെ മുറിയിൽ പെട്ടികളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് മൈക് സോേങ്കാ പറഞ്ഞു. ആശുപത്രി ജീവനക്കാരനോട് രോഷാകുലനായി സംസാരിക്കുന്ന ഗവർണറുടെ വിഡിയോ പിന്നീട് ഒാൺലൈനിൽ പ്രചരിച്ചു. ആ ദിവസം എത്ര കുട്ടികൾ ആശുപത്രിയിൽ മരിച്ചുവെന്ന ചോദ്യത്തിന് ഒന്ന് എന്നായിരുന്നു ജീവനക്കാരെൻറ മറുപടി.
ഇയാൾ കള്ളംപറഞ്ഞതാണെന്ന് മനസ്സിലാക്കിയ സോേങ്കാ തന്നോട് കളിവേണ്ട എന്നും ആറു കുട്ടികൾ മരിച്ചതായി അറിഞ്ഞിട്ടുണ്ടെന്നും താക്കീതു നൽകി. തുടർന്ന് അവിടെയുണ്ടായിരുന്ന പെട്ടികൾ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ 12 മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഇത് കേസാണെന്നും മൃതദേഹങ്ങളാണ് പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ചതെന്നും ഇതെല്ലാം മനുഷ്യക്കുഞ്ഞുങ്ങളാണെന്നും സോേങ്കാ ജീവനക്കാരനോട് പറഞ്ഞു. ആശുപത്രി സൂപ്രണ്ട് അടക്കം നിരവധി പേരെ സംഭവത്തിൽ സസ്പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
കെനിയൻ സർക്കാർ ആശുപത്രികൾ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രങ്ങളായാണ് അറിയപ്പെടുന്നത്. രോഗികളുടെ ആധിക്യവും അസൗകര്യങ്ങളുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മൃതദേഹക്കടത്ത് നടത്തുന്നവർക്ക് ബന്ധമുണ്ടോ എന്നകാര്യം അടക്കം അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.