കെനിയയിൽ അണക്കെട്ട് തകർന്ന് 41 മരണം
text_fieldsനൈറോബി: കനത്ത മഴയെ തുടർന്ന് കെനിയയിൽ അണക്കെട്ട് തകർന്ന് 41 പേർ മരിച്ചു. അവരിൽ 20 പേർ കുട്ടികളാണ്. റോബിക്ക് 120 മൈൽ അകലെയുള്ള റിഫ്റ്റ് വാലി സിറ്റിയിലെ പേട്ടൽ അണക്കെട്ടാണ് തകർന്നത്. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധിപേരെ കാണാതായിട്ടുണ്ട്.
2000ത്തോളം ആളുകൾ ഭവനരഹിതരായെന്നാണ് റിപ്പോർട്ട്. 36 േപരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ഇവിടെയും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ്. വൻ ശബ്ദത്തോടെയാണ് അണക്കെട്ട് തകർന്ന് വെള്ളം പുറത്തേക്കൊഴുകിയത്. വെള്ളപ്പാച്ചിലിൽ നൂറോളം വീടുകൾ തകർന്നു. കോടികളുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.