Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെയ്​റോബി...

നെയ്​റോബി ഭീകരാക്രമണം;മരണം 21ആയി

text_fields
bookmark_border
നെയ്​റോബി ഭീകരാക്രമണം;മരണം 21ആയി
cancel

നെയ്​റോബി: കെനിയയുടെ തലസ്​ഥാനമായ നെയ്​റോബിയിലെ ആഡംബര ഹോട്ടൽ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 21ആ യി. ബുധനാഴ്​ച അർധ രാത്രി ആറ്​ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ്​ മരണസംഖ്യ 15ൽ നിന്ന്​ 21​േലക്ക്​ ഉയർന്നത്​.

28 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ ചൊവ്വാഴ്​ചയാണ്​ ആയുധ ധാരികളായ ഭീകരർ ഡുസിറ്റ്​ ഡി ടു ഹോട്ടലിൽ ആക്രമണമഴിച്ചു വിട്ടത്​. സുരക്ഷാ സേന മുഴുവൻ ഭീകരരെയും വധിച്ചതായി കെനിയൻ പ്രസിഡൻറ്​ ഉഹുരു കെനിയാത്ത അറിയിച്ചു.

സംഭവത്തെ തുടർന്ന്​ 700ൽപരം ആളുകളെ പ്രദേശത്തു നിന്ന്​ സുരക്ഷിതമായ സ്​ഥലങ്ങളിലേക്ക്​ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൊമാലി ആസ്​ഥാനമായ അൽ ഷബാബ്​ എന്ന ഭീകര സംഘടന ആക്രമണത്തി​​​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathterror attacknairobikenyaworld newsmalayalam news
News Summary - death toll in nairobi terror attack raises to 21 -world news
Next Story