ബൊളിവീയയില്‍ വരള്‍ച്ച; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
text_fieldsലാപാസ്: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് തെക്കന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ ലാപാസ് ലോകത്തെ ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരമാണ്.
ചുറ്റുമുള്ള ആന്‍ഡിയന്‍ മലനിരകളിലെ ഹിമാനികളാണ് ഇവിടേക്കുള്ള വെള്ളത്തിന്‍െറ പ്രധാനസ്രോതസ്സ്.
എന്നാല്‍, ഹിമാനികള്‍ വന്‍തോതില്‍ ചുരുങ്ങിയത് ബൊളീവിയയെ ഈ വര്‍ഷം വരള്‍ച്ചയിലത്തെിച്ചിരിക്കുകയാണ്.
ലാപാസിലേക്കും സമീപ നഗരമായ എല്‍ അള്‍ട്ടോയിലേക്കും വെള്ളം വിതരണം ചെയ്യുന്ന മൂന്ന് ഡാമുകളും വറ്റിവരണ്ടു. രണ്ട് നഗരങ്ങളിലും വെള്ളത്തിന് റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നഗരങ്ങളില്‍ സൈനികരാണ് വെള്ളവിതരണം നിയന്ത്രിക്കുന്നത്.
ജലക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ളെന്ന കാരണത്താല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജലകമ്പനിയുടെ തലവനെ പ്രസിഡന്‍റ് ഇവോ മൊറാലിസ് പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.