കഴുതയെ പെയിൻറടിച്ച് സീബ്രയാക്കി ഈജിപ്ത് മൃഗശാല വിവാദത്തില്‍
text_fieldsകൈറോ: സന്ദര്‍ശകരെ പറ്റിക്കാന്‍ കഴുതയെ പെയിൻറടിച്ച് സീബ്രയാക്കിയ ഈജിപ്ത് മൃഗശാല പുലിവാലുപിടിച്ചു. െകെറോയിലെ ഇൻറര്‍നാഷനല്‍ ഗാര്ഡന് മുനിസിപ്പല്‍ പാര്‍ക്കാണ് കഴുതയെ പെയിൻറടിച്ചത്. മഹ്മൂദ് സര്‍ഹാന്‍ എന്ന വിദ്യാഥി കഴുതയുടെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രണ്ട് കഴുതകളെയാണ് അധികൃതര്‍ പെയിൻറടിച്ച് മാറ്റിയിരിക്കുന്നത്.
സര്ഹാെൻറ വാദം ശരിയാണെന്ന് വിദഗ്ധരും ശരിവെച്ചിട്ടുണ്ട്. ശരീരത്തിലുള്ള വരകളും ചെവിയിലെ വ്യത്യാസവുമൊക്കെ പരിശോധിച്ചാണ് സീബ്രയല്ല കഴുത തന്നെയാണെന്ന് വിലയിരുത്തിയിരിക്കുന്നത്.
അതേസമയം, അവ സീബ്ര തന്നെയാണെന്ന് മൃഗശാല ഡയറക്ടര്‍ മുഹമ്മദ് സുല്‍ത്താന്‍ പ്രാദേശിക റേഡിയോയോട് പറഞ്ഞു. ഇതാദ്യമായല്ല കഴുതയെ പെയിൻറടിച്ച് സീബ്രയാക്കുന്നത്. ഇസ്രയേൽ ഉപരോധത്തെ തുടര്‍ന്ന് മൃഗങ്ങളെ കിട്ടാത്ത സാഹചര്യത്തില്‍ ഗസ്സയിലെ മൃഗശാല 2009ല്‍ രണ്ട് കഴുതകളെ പെയിൻറടിച്ച് സീബ്രയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.