ഈജിപ്ത് മുൻ പ്രസിഡൻറ് ഹുസ്നി മുബാറക് അന്തരിച്ചു
text_fieldsകൈറോ: 30 വർഷം ഈജിപ്ത് പ്രസിഡൻറായിരുന്ന ഹുസ്നി മുബാറക് അന്തരിച്ചു. 91 വയസ്സായിരുന്നു. കൈറോ യിലെ ആശുപത്രിയിലായിരുന്നു മരണം.
1981 മുതൽ 2011 വരെ ഈജിപ്ത് ഭര ണാധികാരിയായിരുന്ന ഹുസ്നി മുബാറക്, മുല്ലപ്പൂ വിപ്ലവത്തെ തുടർന്നാ ണ് സ്ഥാനഭ്രഷ്ടനായത്.
1928 മേയ് നാലിന് നൈൽ നദീ തീരത്തെ ഗ്രാമത്തിൽ ജനിച്ച മുബാറക്, 1949ൽ വ്യോമസേനയിൽ ചേർന്നു. 1972ൽ ഈജിപ്ഷ്യൻ വ്യോമസേന മേധാവിയായി. 1973ലെ യോം കിപ്പർ യുദ്ധത്തിൽ ഇസ്രായേലിനുമേൽ നേടിയ മേധാവിത്വം മുബാറക്കിനെ ദേശീയ ഹീറോയാക്കി. പ്രധാനമന്ത്രി, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചു. ഭരണാധികാരിയായിരുന്ന അൻവർ സാദത്തിെൻറ കൊലപാതകത്തെ തുടർന്നാണ് 1981ൽ പ്രസിഡൻറായത്. അമേരിക്കയുടെ അടുത്ത അനുയായി മാറിയ മുബാറക്, ഇസ്രായേലുമായി സമാധാന ഉടമ്പടിയിലും ഒപ്പുവെച്ചു.
2011 ഏപ്രിലിൽ അറസ്റ്റിലായ മുബാറക്കിനെ 239 പ്രക്ഷോഭകരുടെ കൊലപാതകം തടയാൻ ശ്രമിച്ചില്ലെന്ന കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അപ്പീൽ കോടതി കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കി. 2015ൽ മുബാറക്കും രണ്ട് മക്കളും അഴിമതിക്കേസിൽ മൂന്നു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. 2017ലാണ് മോചിതനായത്.
സൂസന്നയാണ് ഭാര്യ. മക്കൾ: ജമാൽ, ആലാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.