പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുതിയ കറൻസി -ഇമാനുവൽ മാക്രോൺ
text_fieldsലാഗോസ്: പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾക്കായി പുതിയ കറൻസി കൊണ്ടു വരുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോൺ. 2020ൽ പുതിയ കറൻസി നിലവിൽ വരും. സി.എഫ്.എ ഫ്രാങ്കിന് പകരമാവും ‘ഇക്കോ’ എന്ന പേരിലുള്ള പുതിയ കറൻസിയെന്നും മാക്രോൺ അറിയിച്ചു.
എട്ട് പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലും ആറു മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലും ഇക്കോയായിരിക്കും ഇനി ഉപയോഗിക്കുക. ഐവറികോസ്റ്റ് സന്ദർശനത്തിനിടെയാണ് പുതിയ കറൻസിയുടെ പ്രഖ്യാപനം മാക്രോൺ നടത്തിയത്. പശ്ചിമ ആഫ്രിക്കൻ സമ്പദ്വ്യവസ്ഥയുമായി നല്ല സഹകരണമാണ് ഫ്രാൻസ് ആഗ്രഹിക്കുന്നതെന്ന് മാക്രോൺ വ്യക്തമാക്കി.
ആഫ്രിക്കയിലെ ഫ്രഞ്ച് കോളനി രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന കറൻസിയാണ് സി.എഫ്.എ ഫ്രാങ്ക്. 1945ലാണ് കറൻസി നിലവിൽ വന്നത്. സി.എഫ്.എ കറൻസി ഉപയോഗിക്കുന്ന സമയത്ത് ആഫ്രിക്കൻ രാജ്യങ്ങൾ വിദേശ നാണ്യ ശേഖരത്തിെൻറ 50 ശതമാനം ഫ്രഞ്ച് ട്രഷറിയിൽ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.