എമേഴ്സൺ നംഗാഗ്വ സിംബാബ്വെ പ്രസിഡൻറ്
text_fieldsഹരാരെ: സിംബാബ്വെയുടെ ഇടക്കാല പ്രസിഡൻറായി മുൻ വൈസ് പ്രസിഡൻറ് എമ്മേഴ്സൺ നംഗാഗ്വ (75) അധികാരമേറ്റു. 37 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് റോബർട്ട് മുഗാബെ രാജിവെച്ചതോടെയാണ് നംഗാഗ്വയുടെ സ്ഥാനാരോഹണത്തിന് വഴിയൊരുങ്ങിയത്. പുതിയ നേതാവിെൻറ സത്യപ്രതിജ്ഞ ചടങ്ങിന് ആയിരങ്ങളാണ് തലസ്ഥാന നഗരിയായ ഹരാരെയിലേക്ക് എത്തിയത്.
എന്നാൽ, വെള്ളിയാഴ്ചത്തെ ചടങ്ങിൽ മുഗാബെ പെങ്കടുത്തില്ല. കിഴക്കൻ സിംബാബ്വെയിലാണ് നംഗാഗ്വയുടെ ജനനം. മുഗാബെയെപ്പോലെ അഴിമതിയാരോപണവും മനുഷ്യാവകാശലംഘനങ്ങളും ഇദ്ദേഹത്തിെൻറ പേരിലുമുണ്ട്. സ്വാതന്ത്ര്യസമര പോരാട്ടത്തിെൻറ ഭാഗമായി 10 വർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഭരണകക്ഷിയായ സാനു പി.എഫ് പാർട്ടി അംഗമായ ഒക്സിലിയ ആണ് ഭാര്യ.
രാജ്യത്തിെൻറ സാമ്പത്തികനില മെച്ചപ്പെടുത്തുമെന്ന് നംഗാഗ്വ വാഗ്ദാനം ചെയ്തു. സാമ്പത്തിക സുസ്ഥിരതക്കും തൊഴിലുകൾ സൃഷ്ടിക്കുന്നതിനുമാണ് പ്രഥമ പരിഗണന. രണ്ടു മാസത്തിനിടെ തിരിച്ചുവരവിെൻറ പാതയിലായിരുന്ന രാജ്യത്തെ ഒാഹരി വിപണി സൈനിക അട്ടിമറിയോടെ കൂപ്പുകുത്തിയിരുന്നു. മുഗാബെയുടെ കുടുംബത്തിന് പരമാവധി സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. മുഗാബെയും കുടുംബവും നിയമനടപടി നേരിട്ട് രാജ്യത്ത് തുടരാമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. തെൻറ പിൻഗാമിയായി വിശേഷിപ്പിച്ചിരുന്ന നംഗാഗ്വ അധികാരത്തിലെത്തുന്നത് തടയാനുള്ള നീക്കമാണ് മുഗാബെയുടെ രാജിയിൽ കലാശിച്ചത്. ഭാര്യ ഗ്രേസിനെ പ്രസിഡൻറാക്കുകയായിരുന്നു മുഗാബെയുടെ ലക്ഷ്യം.
തുടർന്ന് നിസ്സാരക്കുറ്റങ്ങൾ ആരോപിച്ച് നംഗാഗ്വയെ വൈസ്പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ, സൈന്യം അധികാരം പിടിച്ചതോടെ മുഗാബെക്ക് അടിപതറി. സിംബാബ്വെയിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. അതുവരെ നംഗാഗ്വ പ്രസിഡൻറായി തുടരും. ഒരുകാലത്ത് മുഗാബെയുടെ വിശ്വസ്തനായിരുന്നു ‘േക്രാകഡൈൽ’ എന്നറിപ്പെടുന്ന ഇദ്ദേഹം. ഗ്രേസ് മുഗാബെയിൽ അധികാരമോഹം ഉയർന്നതോടെയാണ് ബന്ധം അവസാനിച്ചത്.
സമ്മർദത്തിനൊടുവിൽ 37 വർഷത്തെ അധികാരത്തിനു ശേഷം 93കാരനായ മുഗാബെ രാജിക്ക് സന്നദ്ധനാവുകയായിരുന്നു. പാർലമെൻറ് അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്കൊരുങ്ങുന്നതിനിടെയായിരുന്നു രാജിപ്രഖ്യാപനം.
Emmerson Mnangagwa is officially sworn-in as president of #Zimbabwe, replacing Robert Mugabe https://t.co/5yQnsle13Y pic.twitter.com/MX58W3arc6
— BBC Breaking News (@BBCBreaking) November 24, 2017
#MnangagwaInauguration #cbcnews pic.twitter.com/RcGgzuUJxY
— Lily Martin (@lily_martin) November 24, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.