ഇത്യോപ്യക്ക് ആദ്യ വനിത പ്രസിഡൻറ്
text_fieldsആഡിസ് അബബ: ഇത്യോപയിലെ ആദ്യ വനിത പ്രസിഡൻറായി സാഹ്ൽ വർക് സൗദിനെ പാർലമെൻറ് നാമനിർദേശം ചെയ്തു. പാർലമെൻറിലെ ഇരുസഭകളിലും നടന്ന വോെട്ടടുപ്പ് സൗദിന് അനുകൂലമായിരുന്നു. മുൻ നയതന്ത്രപ്രതിനിധിയായിരുന്ന സൗദ് യു.എൻ സെക്രട്ടറി ജനറലിെൻറ പ്രത്യേക പ്രതിനിധിയായും യു.എന്നിെൻറ ആഫ്രിക്കൻ യൂനിയൻ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.
മലാതു തെഷോമിെൻറ പിൻഗാമിയായാണ് നിയമനം. ഫ്രാൻസ്, ജിബൂതി, സെനഗൽ എന്നീ രാജ്യങ്ങളിൽ ഇത്യോപ്യൻ അംബാസഡറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആബി അഹ്മദിെൻറ മന്ത്രിസഭയിൽ പകുതിയും സ്ത്രീകളാണ്. മന്ത്രിസഭയിൽ പുതുതായി രൂപവത്കരിച്ച സമാധാനം എന്ന വകുപ്പും പ്രതിരോധം, ആഭ്യന്തര ഇൻറലിജൻസ് ഏജൻസി, പൊലീസ് എന്നീ വിഭാഗങ്ങളുടെ ചുമതലയും വനിതകൾക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.