എത്യോപ്യൻ വിമാനം തകർന്നു; നാല് ഇന്ത്യക്കാരടക്കം 157 മരണം
text_fieldsആഡിസ് അബബ: ഇത്യോപ്യൻ വിമാനം തകർന്നുവീണ് നാല് ഇന്ത്യക്കാരടക്കം 157 പേർ മരിച്ചു. ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ ് അബബയിൽനിന്ന് കെനിയൻ തലസ്ഥാനമായ നൈറോബിയിലേക്ക് പുറപ്പെട്ടതായിരുന്നു ഇത്യോപ്യൻ എയർലൈൻസ് വിമാനം. ബോ യിങ് 737 നിരയിലുള്ള വിമാനം ടേക്ഒാഫ് ചെയ്ത് ആറു മിനിറ്റിനകം തകരുകയായിരുന്നു. ഞായറാഴ്ച രാവിലെ 8.45നാണ് സംഭ വം. 149 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 33 രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു യാത്ര ക്കാർ. ആഡിസ് അബബക്ക് തെക്കു കിഴക്ക് ബിഷോഫ്തുവിലാണ് വിമാനം വീണത്. അപകടത്തിെൻറ കാരണം വ്യക്തമായിട്ടില്ല.
സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രസിഡൻറ് അബിയ് അഹ്മദ് അറിയിച്ചു. 32 കെനിയക്കാർ, ഇത്യോപ്യക്കാർ 17, ചൈന എട്ട്, കാനഡ 18, യു.എസ് എട്ട്, ബ്രിട്ടൻ എട്ട് എന്നിങ്ങനെയാണ് യാത്രക്കാരുെട വിവരം. യു.എൻ പാസ്പോർട്ടുള്ള നാലു പേരുമുണ്ട്. ഇവർ നൈറോബിയിൽ തിങ്കളാഴ്ച തുടങ്ങുന്ന യു.എൻ പരിസ്ഥിതി സമ്മേളനത്തിൽ പെങ്കടുക്കാൻ പോകുന്നവരാണെന്ന് കരുതുന്നു.
തീഗോളമായാണ് വിമാനം നിലത്തുവീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തീ ആളുന്നത് കാരണം വിമാനത്തിന് സമീപമെത്താൻ കഴിഞ്ഞിരുന്നില്ല. കുറച്ചുസമയങ്ങൾക്കുള്ളിൽ വിമാനം കത്തിച്ചാമ്പലായെന്നും അവർ സൂചിപ്പിച്ചു.
We are following reports that Ethiopian Airlines flight #ET302 to Nairobi has crashed after take off from Addis Ababa.
— Flightradar24 (@flightradar24) March 10, 2019
Our coverage in the area is limited. We tracked the flight for about 3 minutes after take off.https://t.co/MtmnQk9sn4 pic.twitter.com/q7sCfmiCOd
^
ആഫ്രിക്കയിലെ ഏറ്റവും മികച്ച സേവന ചരിത്രമുള്ള വിമാന കമ്പനിയാണ് ഇത്യോപ്യൻ എയർലൈൻസ്. താരതമ്യേന പുതിയ വിമാനങ്ങളാണ് കമ്പനിക്കുള്ളത്. ഇൗ സമയം ഒന്നും പറയാനാവില്ലെന്ന് എയർലൈൻസ് സി.ഇ.ഒ ടെവോൾഡ് ഗബ്രെമറിയം പറഞ്ഞു. തകർച്ചയുടെ സാഹചര്യങ്ങൾ പരിശോധിക്കുകയാണെന്ന് വിമാന നിർമാതാക്കളായ ബോയിങ് അറിയിച്ചു. കമ്പനി പുതുതായി നിർമിച്ച ബോയിങ് 737 -മാക്സ് 8 ആണ് തകർന്നത്. 2016 മുതലാണ് ഇൗ നിര പുറത്തിറക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് ഇൗ വിമാനം ഇത്യോപ്യൻ എയർലൈൻസിെൻറ ഭാഗമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.