നൈജീരിയയിൽ വെള്ളപ്പൊക്കം: 200ലേറെ പേർ മരിച്ചു
text_fieldsഅബുജ: നൈജീരിയയിലെ 12 സംസ്ഥാനങ്ങളിലുടനീളം ശക്തമായ മഴ. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 200 ആയി. നൈജർ, ബെനൂ നദികൾ കരകവിഞ്ഞൊഴുകുകയാണ്. രണ്ടുലക്ഷത്തിലേറെ പേർ ഭവനരഹിതരായി. അടുത്തയാഴ്ചയിലും മഴ തുടരുമെന്നാണ ്കാലാവസ്ഥ പ്രവചനം.
ഭക്ഷണസാധനങ്ങളും മരുന്നുമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുകയാണെന്ന് ദേശീയ ദുരിതാശ്വാസ മാനേജ്മെൻറ് ഏജൻസി അറിയിച്ചു. കാർഷികവിളകളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. കോളറ പോലുള്ള പകർച്ചവ്യാധികളുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.