ഹഫ്തറിന് സ്വാധീനമുള്ള പട്ടണങ്ങൾ പിടിച്ചെടുത്ത് ലിബിയൻ ഭരണകൂടം
text_fieldsട്രിപളി: തുനീഷ്യൻ അതിർത്തിയിലെ രണ്ട് പട്ടണങ്ങൾ തിരിച്ചു പിടിച്ച് ലിബിയയിലെ യു.എൻ പിന്തുണയുള്ള ഭരണകൂടം. ബദർ, തിജി എന്നീ പട്ടണങ്ങളാണ് കിഴക്കൻ ലിബിയ ആസ്ഥാനമായുള്ള ഖലീഫ ഹഫ്തറിന്റെ ലിബിയൻ നാഷനൽ ആർമിയിൽ (എൽ.എൻ.എ) നിന്ന് സർക്കാർ അനുകൂല സേന തിരിച്ചുപിടിച്ചത്. ബർകൻ അൽ ഖദാബ് (വോൾകാനോ ഒാഫ് റാഗെ) ഒാപ്പറേഷന്‍റെ മാധ്യമ ഒാഫീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.
യു.എൻ പിന്തുണയുള്ള ഭരണകൂടം പട്ടണങ്ങൾ തിരിച്ചു പിടിക്കാനുള്ള പോരാട്ടം കഴിഞ്ഞ ഏപ്രിലിലാണ് ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച തലസ്ഥാനമായ ട്രിപളിക്ക് തെറ്റ് സ്ഥിതി ചെയ്യുന്ന അൽ വാദിയ വ്യോമകേന്ദ്രം ലിബിയൻ ഭരണകൂടത്തെ പിന്തുണക്കുള്ള സേന തന്ത്രപരമായ നീക്കത്തിലൂടെ തിരികെ പിടിച്ചിരുന്നു. കഴിഞ്ഞ 14 വർഷമായി ഖലീഫ ഹഫ്തറിന്റെ നിയന്ത്രണത്തിലായിരുന്നു വ്യോമകേന്ദ്രം.
അതേസമയം, ട്രിപളിയിലെ ചില പ്രദേശത്ത് നിന്ന് കിഴക്കൻ ആസ്ഥാനമായ സേന പിൻവാങ്ങിയെന്നാണ് ലിബിയൻ നാഷനൽ ആർമി വക്താവ് അഹമ്മദ് അൽ മെശ്മാരി നിയന്ത്രണം നഷ്ടമായതിനെ കുറിച്ച് പ്രതികരിച്ചത്.
2011ൽ ഭരണാധികാരി മുവമ്മർ ഗദ്ദാഫിയുടെ പതനത്തോടെയാണ് ലിബിയയിൽ അധികാരത്തിനായുള്ള ആഭ്യന്തര യുദ്ധം ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിൽ മുതൽ രാജ്യ തലസ്ഥാനമായ ട്രിപളി പിടിക്കാനുള്ള നീക്കത്തിലാണ് ഗദ്ദാഫിയുടെ മുൻ വിശ്വസ്തനായ ഹഫ്തറിന്റെ ലിബിയൻ നാഷനൽ ആർമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.