‘ഞാൻ മഹാത്മാ ഗാന്ധിയുടെ വീക്ഷണത്തിൽ വിശ്വസിക്കുന്നു’- ഒബാമ
text_fieldsജൊഹന്നാസ്ബർഗ്: മഹാത്മാഗാന്ധിയുടെ വീക്ഷണത്തിൽ അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമ. ദക്ഷിണാഫ്രിക്കൻ വർണവിവേചന വിരുദ്ധ സമരനായകൻ െനൽസൺ മണ്ടേലയുടെ 100ാം ജന്മദിനാചരണ പ്രഭാഷണത്തിലാണ് ഒബാമ മഹാത്മാഗന്ധിയുടെ വീക്ഷണങ്ങളെ കുറിച്ച് സംസാരിച്ചത്.
മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, മാർട്ടിൻ ലൂതർ കിങ്, എബ്രഹാം ലിങ്കൻ തുടങ്ങിയ മഹാൻമാർ സമത്വം, തുല്യനീതി,സ്വാതന്ത്ര്യം എന്നീ തത്വങ്ങളിലൂന്നിയാണ് പ്രവർത്തിച്ചു വന്നത്. ഇൗ തത്വങ്ങളിലൂന്നി ലോകം മുന്നോട്ടുേപാവുകയാണെങ്കിൽ സമാധാനം പുലരുമെന്നും ഒബാമ പറഞ്ഞു.
പൗരൻമാർ തുല്യരാണെന്നും അവരുടെ അവകാശങ്ങൾ മറ്റാർക്കും അധീനമല്ലെന്നുമുള്ള ബോധത്തിലാണ് ബഹു വംശീയ ജനാധിപത്യം ഉടലെടുക്കുന്നതെന്നും ഒബാമ പറഞ്ഞു.
സമാധാനത്തിെൻറയും വിവേചന വിരുദ്ധ പോരാട്ടത്തിെൻറയും പ്രതീകമായി ഗണിക്കപ്പെടുന്ന മണ്ടേലയുടെ പേരിലുള്ള ഫൗണ്ടേഷനാണ് ജന്മദിനാഘോഷ പരിപാടി സംഘടിപ്പിച്ചത്. ‘പ്രവർത്തിക്കൂ, മാറ്റത്തിനായി പ്രചോദിപ്പിക്കൂ’ എന്ന മുദ്രാവാക്യമാണ് ഇൗ വർഷത്തെ ജന്മദിനാഘോഷങ്ങൾക്ക് തെരഞ്ഞെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.