ബുർക്കിന ഫാസോയിൽ ഇന്ത്യക്കാരനുൾപ്പെടെ മൂന്ന് ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി
text_fieldsബുർക്കിന ഫാസോ: പടിഞ്ഞാറൻ ആഫ്രിക്കയിെല ബുർക്കിന ഫാസോയിൽ ഇന്ത്യക്കാരനുൾപ്പെടെ മൂന്ന് ഖനി തൊഴിലാളികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ, ബുർക്കിനാബെ പൗരൻമാരെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.
ഇനാറ്റ സ്വർണ ഖനിയിലെ തൊഴിലാളികളെയാണ് ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. രാവിലെ എട്ടുമണിക്ക് ഖനിയിൽ നിന്ന് പുറത്തു കടന്ന ഇവരെ കുറിച്ച് 10 മണിയായിട്ടും വിവരമില്ലാത്തതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നുവെന്ന് സഹതൊഴിലാളികൾ അറിയിച്ചു. തുടർന്ന് അവരുടെ അന്വേഷണത്തിൽ നിന്നാണ് തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിക്കപ്പെട്ടത്.
ബുർക്കിന ഫാസോയിൽ വിദേശികളെ തട്ടിക്കൊണ്ടുപോകുന്നത് സ്ഥിരം സംഭവമാണ്. 2016ൽ ആസ്ട്രേലിയക്കാരായ കെന്നത്ത് ഇലിയട്ടിനെയും ഭാര്യ ജാക്വെലിനെയും തീവ്രവാദികൾ തട്ടിക്കൊണ്ടു പോയിരുന്നു. ജാക്വെലിനെ പിന്നീട് വിട്ടയച്ചെങ്കിലും കെന്നത്തിനെ ഇതുവരെയും മോചിപ്പിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഇറ്റാലിയൻ മിഷണറിെയയും തീവ്രവാദികൾ തട്ടിെക്കാണ്ടുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.