െഎവറികോസ്റ്റ് പ്രധാനമന്ത്രി മന്ത്രിസഭായോഗത്തിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsദാകർ,സെനഗൽ: െഎവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു. മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് 61കാരനായ കൗലിബലി കുഴഞ്ഞുവീണതെന്നാണ് റിപ്പോർട്ട്. യോഗത്തിന് ശേഷം സുഖമില്ലാതായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട്മാസത്തോളമായി ഫ്രാൻസിൽ ഹൃദേൃാഗ സംബന്ധമായ ചികിത്സയിലായിരുന്നു അദ്ദേഹം. ദിവസങ്ങൾക്ക് മുമ്പാണ് തിരിച്ചെത്തിയിരുന്നത്.
ഒക്ടോബറിൽ നടക്കാനിരുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നു. നിലവിലെ പ്രസിഡൻറ് അലസാനെ ഒൗട്ടാര പ്രധാനമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. എെൻറ മകനും അനുജനുമെന്ന് വിളിച്ചായിരുന്നു അദ്ദേഹം കൗലിബലിക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. മൂന്നാം തവണയും പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതിന് ശേഷം അലസാനെ ഒൗട്ടാര തെരഞ്ഞെടുത്ത സ്ഥാനാർഥിയായിരുന്നു അമദോവ് ഗോൻ കൗലിബലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.