അർധരാത്രി ദക്ഷിണാഫ്രിക്കയിൽ രാഷ്ട്രീയ അഴിച്ചുപണി
text_fieldsജൊഹാനസ്ബർഗ്: അഴിമതിയാരോപണ വിധേയനായ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമയുടെ നാടകീയ നീക്കത്തിൽ ധനമന്ത്രിയുടെ സ്ഥാനം തെറിച്ചു. പകരം ഇഷ്ടക്കാരായ 10 പുതിയ അംഗങ്ങളെ മന്ത്രിസഭയിലേക്ക് നിയമിക്കുകയും ചെയ്തു. രാജ്യത്തെ മഹത്തായ രാഷ്ട്രീയ പാരമ്പര്യമുള്ള ആഫ്രിക്കൻ നാഷനൽ കോൺഗ്രസിെൻറ പിളർപ്പിലേക്കുള്ള സൂചന നൽകിക്കൊണ്ടാണ് ജേക്കബ് സുമയുടെ നീക്കം.
1994ൽ ആണ് നെൽസൺ മണ്ടേലയുടെ എ.എൻ.സി രാജ്യത്ത് അധികാരത്തിൽവന്നത്. പാർട്ടിയിലെ പ്രമുഖാംഗവും ഇന്ത്യൻ വംശജനുമായ പ്രവീൺ ഗോർധനെയാണ് ധനമന്ത്രി പദത്തിൽനിന്ന് ജേക്കബ് സുമ പുറത്താക്കിയത്. ഇതിനെതിരെ പാർട്ടിക്കകത്തു നിന്നുതന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഡെപ്യൂട്ടി പ്രസിഡൻറ് സിറിൽ രംഫോസ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇക്കാര്യത്തിൽ തെൻറ വിയോജിപ്പ് ജേക്കബ് സുമയെ അറിയിച്ചതാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഏറെ പ്രയാസമുണ്ടാക്കുന്ന കാര്യമാണിതെന്ന് സെക്രട്ടറി ജനറൽ ഗ്വെദെ മാൻറാഷെയും പറഞ്ഞു. അർധരാത്രിയിൽ മന്ത്രിമാരുടെ കൂട്ടക്കൊല എന്ന് മുൻ യു.എസ് അംബാസഡർ പാട്രിക് ഗാസ്പാർഡ് ട്വീറ്റ് ചെയ്തു.
ജേക്കബ് സുമയുടെ അഴിമതി ഭരണത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്നവരിൽ ഒരാളായിരുന്നു ഗോർധൻ. കഴിഞ്ഞയാഴ്ച അന്തരിച്ച ആഫ്രിക്കൻ വർണവിവേചന പോരാളി അഹ്മദ് കത്രാദയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഗോർധൻ അദ്ദേഹത്തിെൻറ സംസ്കാര ചടങ്ങുകളിൽ സജീവമായി സംബന്ധിച്ചിരുന്നു. എന്നാൽ, തെൻറ വിമർശകനായിരുന്ന കത്രാദയുടെ സംസ്കാര ചടങ്ങുകളിൽ സുമ പെങ്കടുക്കാതിരുന്നത് വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.