ഇൗജിപ്ത് ജയിലിലടച്ച ഫോേട്ടാഗ്രാഫർക്ക് യുെനസ്കോ പുരസ്കാരം
text_fieldsകൈറോ: ഇൗജിപ്ത് ജയിലിലടച്ച ഫോേട്ടാ ജേണലിസ്റ്റ് മഹ്മൂദ് അബൂ സൈദ് എന്ന ശൗകാന് യുെനസ്കോയുടെ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ്. 2013ൽ മുൻ പ്രസിഡൻറ് മുഹമ്മദ് മുർസിയെ അട്ടിമറിച്ച് അബ്ദുൽ ഫത്താഹ് അൽസീസി അധികാരമേറ്റതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിെൻറ സന്ദർഭത്തിലാണ് ശൗകാൻ പിടിയിലായത്. അക്രമസംഭവങ്ങൾക്കിടെ പൊലീസുകാരെ വധിച്ചതടക്കമുള്ള കേസുകൾ ചുമത്തിയാണ് ഇദ്ദേഹത്തെ ജയിലിലടച്ചത്.
ധീരമായ മാധ്യമപ്രവർത്തനത്തിന് മാതൃകയാണ് ശൗകാനെന്ന് യുനെസ്കോ വിലയിരുത്തി. പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങൾക്കും സമർപ്പണത്തിനുമുള്ള ആദരവാണ് അവാർഡെന്നും കമ്മിറ്റി വിലയിരുത്തി. ഇൗജിപ്ത് വിദേശകാര്യ മന്ത്രാലയം ശൗകാന് അവാർഡ് നൽകാനുള്ള തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.