നിരാഹാര സമരത്തിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
text_fieldsഅല്‍ജിയേഴ്സ്: നിരാഹാരസമരത്തിലായിരുന്ന ബ്രിട്ടീഷ്അല്‍ജീരിയന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് തമല്‍ത് (42) അന്തരിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിതയില്‍ അല്‍ജീരിയ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ബൂതഫ്ലീഖയെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ തമല്‍ത് ജൂണ്‍ 27ന് അറസ്റ്റിലായിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് ജയിലില്‍ നിരാഹാരസമരം തുടങ്ങി. മൂന്നു മാസത്തിലധികം നീണ്ട നിരാഹാര സമരത്തിനു പിന്നാലെ അവശനിലയിലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ അണുബാധ പിടിപെട്ടതാണ് മരണകാരണം.
കേസില്‍ അല്‍ജീരിയന്‍ കോടതി ജൂലൈ ഒന്നിന് തമല്‍തിന് രണ്ടു വര്‍ഷത്തെ തടവുശിക്ഷയും 1,800 ഡോളര്‍ പിഴയും വിധിച്ചിരുന്നു.
ആംനസ്റ്റി ഇന്‍റര്‍നാഷനല്‍, ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്, റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ അല്‍ജീരിയന്‍ സര്‍ക്കാറിനോട് തമല്‍തിനെതിരായ കേസ് റദ്ദാക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. തമല്‍തിന്‍െറ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയായിരുന്നു തമല്‍ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.