കെനിയയിലെ രണ്ട് അഭയാർഥി ക്യാമ്പുകളിൽ പ്രവേശനം വിലക്കി
text_fieldsനെയ്റോബി: കോവിഡ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ രണ്ട് അഭയാർഥി ക്യാമ്പുകളിൽ പ്രവേശനം വിലക്കി കെനിയൻ ഭരണകൂടം. കിഴക്കൻ കെനിയയിലെ ദാദാബ് ക്യാമ്പിലും വടക്ക് പടിഞ്ഞാറ് കെനിയയിലെ കാക്കുമ ക്യാമ്പിലുമാണ് നിയന്ത്രണം ഏർപ്പെടു ത്തിയതെന്ന് ആഭ്യന്തര മന്ത്രി ഫ്രഡ് മറ്റിയാങ്ങി അറിയിച്ചു.
ദദാബ് ക്യാമ്പിൽ 2,17,000വും കാക്കുമ ക്യാമ്പിൽ 1,90,000വും അഭയാർഥികളാണുള്ളത്. സോമാലിയ, ദക്ഷിണ സുഡാൻ, ഇത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളാണ് കഴിഞ്ഞ 20 വർഷമായി ക്യാമ്പുകളിൽ കഴിയുന്നത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് കെനിയൻ സർക്കാർ. തലസ്ഥാനമായ നെയ്റോബിയിൽ നിന്ന് പുറത്തേക്ക് യാത്ര അനുവദിക്കുന്നില്ല. മൂന്ന് തീരദേശ പട്ടണങ്ങളിലും വടക്ക് കിഴക്ക് കൗണ്ടിയായ മണ്ടേരയിലും കർഫ്യൂ നടപ്പാക്കിയിട്ടുണ്ട്.
കെനിയയിൽ 384 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേർ മരണപ്പെട്ടപ്പോൾ 129 പേർ സുഖം പ്രാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.