കാമുകനെ കുത്തിക്കൊന്ന സൗന്ദര്യറാണിക്ക് വധശിക്ഷ
text_fieldsനൈറോബി: കാമുകനെ കൊലപ്പെടുത്തിയതിന് സൗന്ദര്യറാണിക്ക് വധശിക്ഷ. 24കാരിയായ റുത് കമാൻഡേക്കാണ് കെനിയൻ കോടതി വധശിക്ഷ വിധിച്ചത്. 2015ൽ കാമുകൻ ഫരീദ് മുഹമ്മദിനെ (24) കുത്തിക്കൊന്നതിനാണ് ശിക്ഷ. 25ഒാളം കുത്തേറ്റായിരുന്നു ഫരീദിെൻ മരണം. വിചാരണ നേരിടുേമ്പാഴായിരുന്നു സൗന്ദര്യ മത്സരത്തിൽ റുത് കമാൻഡേ കിരീടം ചൂടിയത്. വധശിക്ഷ നൽകിയത് മനുഷ്യത്വരഹിതമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നു.
അതിക്രമം നടത്തുന്ന നിരാശാകാമുകന്മാർക്കും കാമുകിമാർക്കുമുള്ള മുന്നറിയിപ്പാണ് വധശിക്ഷയെന്ന് വിധി പ്രഖ്യാപിച്ച ഹൈകോടതി ജഡ്ജി ജെസി ലസിറ്റ് പറഞ്ഞു. മോഹഭംഗമുണ്ടാകുേമ്പാഴേക്കും അതിക്രമം പ്രവർത്തിക്കാൻ പാടില്ല. വധശിക്ഷയല്ലാത്ത എന്തു ശിക്ഷ വിധിച്ചാലും പ്രതി വീരയായി വിലയിരുത്തപ്പെടുമെന്നും ജഡ്ജി കൂട്ടിച്ചേർത്തു. അതേസമയം, കെനിയയുടെ പുരോഗമന ചരിത്രത്തിന് വിധി തിരിച്ചടിയാകുമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ ഡയറക്ടർ ഇറുങ്കു ഹോട്ടൻ പറഞ്ഞു. എന്നാൽ, വിധിയിൽ ഫരീദിെൻറ കുടുംബം സന്തുഷ്ടി പ്രകടിപ്പിച്ചു. യുവാവിെൻറ അപ്പൂപ്പനും അമ്മൂമ്മയും സഹോദരിയും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. വിധിെക്കതിരെ അപ്പീൽ കൊടുക്കുമെന്ന് പ്രതിയുടെ അഭിഭാഷകൻ ജോയ്നർ ഒകോൻജൊ അറിയിച്ചു.
കൊലപാതകത്തിനും സായുധ കൊള്ളക്കും വധശിക്ഷ വിധിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് കെനിയൻ സുപ്രീംകോടതി 2017 ഡിസംബറിൽ വിധിച്ചിരുന്നു. 1987നുശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.