ഭക്ഷണമെന്ന് വിശ്വസിപ്പിക്കാൻ അമ്മ വെള്ളത്തിൽ കല്ലിട്ട് അടുപ്പത്ത് വെക്കും; വിശന്ന് തളർന്ന് കുട്ടികളുറങ്ങും
text_fieldsനെയ്റോബി: വിശന്ന് വലഞ്ഞ കുട്ടികൾ അടുപ്പത്ത് തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് പ്രതീക്ഷയോടെ നോക്കി നിൽക്കും. കാത്തിരിപ്പിനൊടുവിൽ മനസ്സും ശരീരവും തളർന്ന് അവർ കിടന്നുറങ്ങും. അടുപ്പത്തു വെച്ച പാത്രത്തിലെ വെള്ളത്തിൽ കല്ലിൻ കഷണങ്ങളാണെന്ന സത്യമറിയാതെ... കെനിയയിൽനിന്നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നത്. കെനിയയിലെ മൊംബാസയിലെ വിധവയായ പെനിനാഹ് ബഹാത്തി കിറ്റ്സാവോ ആണ് തെൻറ മക്കളെ സമാധാനിപ്പിക്കാൻ വെള്ളത്തിൽ കല്ലിട്ട് അടുപ്പത്തു വെച്ചത്. ഒന്നും രണ്ടും ദിവസമല്ല. പല ദിവസങ്ങളും ഇവർ തള്ളി നീക്കിയത് ഇങ്ങനെയാണ്.
വിശന്ന് തളർന്നിരിക്കുന്ന കുട്ടികൾക്ക് ഭക്ഷണം ഉടനെ തയാറാവുമെന്ന പ്രത്യാശ സൃഷ്ടിക്കാനും താൽക്കാലികമായെങ്കിലും അവരുടെ മനസ്സിനെ സമാധാനപ്പെടുത്താനും മാത്രമേ ആ അമ്മ ഉദ്ദേശിച്ചു കാണുകയുള്ളൂ. കോവിഡ് 19 സൃഷ്ടിച്ച ആഘാതത്തിൽ ആ അമ്മക്ക് അത്രയേ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. അമ്മ അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിലും ഭക്ഷണം കിട്ടില്ലെന്ന് മുതിർന്ന കുട്ടികൾക്ക് അറിയാമായിരുന്നു. കിറ്റ്സാവോയുടെ അയൽക്കാർ ഈ ദയനീയ കാഴ്ചക്ക് സാക്ഷ്യം വഹിക്കുകയും ഇവർ അറിയിച്ചതനുസരിച്ച് ഒരു മാധ്യമം ഈ വാർത്ത റിേപാർട്ട് ചെയ്യുകയും ചെയ്തതോടെയാണ് സംഭവം ലോകമറിയുന്നത്.
തെൻറ എട്ട് കുട്ടികളുമായി രണ്ട് മുറികളുള്ള കൊച്ചു വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇവിടെ വൈദ്യുതിയോ വെള്ളമോ ഇല്ല. നിരക്ഷരയും വിധവയുമായ കിറ്റ്സാവോ തൂപ്പു ജോലി ചെയ്തായിരുന്നു അന്നന്നത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. എന്നാൽ കോവിഡ് പടർന്നു പിടിക്കുകയും ആളുകൾ സാമൂഹ്യ അകലം പാലിക്കേണ്ട അവസ്ഥയും വന്നതോടെ ഇവരുടെ കാര്യം കഷ്ടത്തിലാവുകയായിരുന്നു.
വാർത്ത പുറത്തു വന്നതോടെ ഇവർക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം എത്തിത്തുടങ്ങി. അയൽക്കാർ ഇടപെട്ട് കിറ്റ്സാവോയുടെ പേരിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് കെനിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായ ധനമെത്തി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായ വാഗ്ദാനവുമായി നിരവധി പേരാണ് തന്നെ വിളിക്കുന്നതെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.