ബുർകിനഫാസോയിൽ പള്ളിക്ക് നേരെ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു
text_fieldsവടക്കൻ ബുർകിനഫാസോയിൽ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അക്രമികൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ആളുകൾ പ്രാർത്ഥനയിലായിരുന്ന സമയത്താണ് അക്രമികൾ പള്ളിയിൽ അതിക്രമിച്ച് കയറി വെടിയുതിർത്തത്. വെള്ളിയാഴ്ച വൈകുന്നേരം സാൽമോസിയിലെ ഗ്രാൻഡ് പള്ളിയിലാണ് ആക്രമണം നടന്നതെന്ന് എ.എഫ്.പിയും റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു. മാലി അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അക്രമം ഭയന്ന് ഈ ഗ്രാമത്തിൽ നിന്നും ആളുകൾ വീടുകൾ ഒഴിഞ്ഞു പോകാൻ തുടങ്ങിയിട്ടുണ്ട്. ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സമീപകാലത്തായി അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും ബുർക്കിന ഫാസോയിൽ വേരുറപ്പിച്ച . ഇതോടെ ഇവിടങ്ങളിലെ സമാധാന അന്തരീക്ഷം തകർന്നു. അയൽരാജ്യമായ മാലിയിൽ നിന്ന് ബുർകിന ഫാസോയിലെ വടക്കൻ പ്രദേശങ്ങളിലേക്ക് കടന്ന സംഘങ്ങൾ വംശീയവും മതപരവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. അക്രമങ്ങളെത്തുടർന്ന് ഏകദേശം 500,000 ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്ര അഭയാർഥി ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.