ഷോപ്പിങ് വിവാദം: മൗറീഷ്യസ് പ്രസിഡൻറ് രാജിവെച്ചു
text_fieldsപോർട്ട് ലൂയിസ്: സാമ്പത്തിക ക്രമക്കേടും അഴിമതിയാരോപണവും നേരിടുന്ന മൗറീഷ്യസ് പ്രസിഡൻറ് അമീന ഗുരീബ് ഫാകിം രാജിവെച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങിക്കൂട്ടിയതായിരുന്നു അമീനയെ വിവാദത്തിലേക്ക് നയിച്ചത്.
പ്ലാനറ്റ് എർത്ത് ഇൻസ്റ്റിറ്റ്യൂട്ട് സേവനപ്രവർത്തനങ്ങൾക്കായി നൽകിയ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അമീന ഇറ്റലി, ദുബൈ എന്നിവിടങ്ങളിൽ നിന്നും ഷോപ്പിങ് നടത്തിയെന്ന വാർത്തകൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ആഫ്രിക്കയിലെ ഏക വനിതാ ഭരണാധികാരിയായിരുന്നു അമീന. രാജി വെക്കുന്നത് രാജ്യതാൽപര്യത്തിന് അനുസരിച്ചാണെന്ന് അമീനയുടെ അഭിഭാഷകൻ യൂസുഫ് മുഹമ്മദ് പറഞ്ഞു. കെമിസ്ട്രി പ്രൊഫസറായിരുന്ന അമീന 2015ലാണ് മൗറീഷ്യസിെൻറ ആദ്യ വനിതാ പ്രസിഡൻറായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.