പുതിയ രാഷ്ട്രമാകാൻ ബൂഗെൻവിൽ
text_fieldsഹിതപരിശോധന അനുകൂലം
പാപ്വന്യൂഗിനിയിൽനിന്ന് സ്വാതന്ത്ര്യം നേടി സ്വതന്ത്രരാജ്യമാകാനുള്ള ബൂഗെൻവിൽ ജനതയുടെ 20 കൊല്ലമായുള്ള സ്വപ്നം സാക്ഷാത്കാരത്തിലേക്ക്. സ്വതന്ത്രരാജ്യമാകാൻ നടത്തിയ ഹിതപരിശോധനയിൽ 98 ശതമാനവും അനുകൂലമായി വോട്ട് ചെയ്തു. നവംബർ 23ന് തുടങ്ങിയ വോട്ടെടുപ്പ് ഡിസംബർ ഏഴിനാണ് അവസാനിച്ചത്. ഫലം പാപ്വന്യൂഗിനി സർക്കാർ അംഗീകരിച്ചാൽ ബൂഗെൻവിൽ ലോകത്തെ ഏറ്റവും പുതിയ രാജ്യമായി മാറും.
ആകെ ജനസംഖ്യ-2,49,358 (രണ്ടുലക്ഷത്തോളം പേർക്കാണ് വോട്ടവകാശം)
അനുകൂലിച്ചത് 1,76,928 പേർ
എതിർത്തത് 3,043 പേർ
ബൂഗെൻവിൽ
ഫ്രഞ്ച് സഞ്ചാരിയായ ലൂയിസ് ആൻറണി ഡി ബൂഗെൻവിൽ ആണ് ദ്വീപിന് പേരിട്ടത്. 19ാം നൂറ്റാണ്ടിൽ ജർമനിയുടെ കോളനിയായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് ജപ്പാൻ സൈനിക താവളമായും ഉപയോഗിച്ചു. പിന്നീട് ആസ്ട്രേലിയക്കായി ആധിപത്യം. 1975 വരെ അതു തുടർന്നു. 1975ൽ പാപ്വന്യൂഗിനിക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ബൂഗെൻവിൽ അവരുടെ കോളനിയായി.
തലസ്ഥാനം: ബുക. ഭാവി തലസ്ഥാനം
അരവ. വിസ്തൃതി: 9,384ച.കി.മീ
പ്രാദേശിക ഭാഷകൾ: ടോക് പിസിൻ, പാപ്വന്യൂഗിനിയൻ, പിഡ്ഗിൻ ഇംഗ്ലീഷ്. കൂടാതെ 19 തദ്ദേശീയമായ ഭാഷകളും.
സ്വാതന്ത്ര്യപ്പോരാട്ടം:
പാപ്വന്യൂഗിനി സ്വതന്ത്രമാവുന്നതിനു മുേമ്പ നോർത്ത് സോളമൻസ് എന്ന പേരിൽ ബൂഗെൻവിൽ ജനത ആവശ്യമുന്നയിരിച്ചിരുന്നു. ആസ്ട്രേലിയയും പാപ്വന്യൂഗിനിയും ആവശ്യം തള്ളി. പിന്നീട് പാപ്വന്യൂഗിനി സ്വതന്ത്രമായതോടെ ആവശ്യം വീണ്ടും ശക്തമായി. 1989ൽ സ്വതന്ത്രരാജ്യത്തിനായി ബൂഗെൻവിൽ വിമതരും പാപ്വന്യൂഗിനി സൈന്യവും തമ്മിൽ തുടങ്ങിയ ആഭ്യന്തരയുദ്ധം 1998ലാണ് അവസാനിച്ചത്.
അക്ഷയഖനി:
ചെമ്പിെൻറയും സ്വർണത്തിെൻറയും വൻ ശേഖരമുണ്ട്. 1969ൽ ബൂഗെൻവിൽ കോപ്പർ ലിമിറ്റഡ് കൂറ്റൻ ചെമ്പ് ഖനി തുറന്നു. റിയോ ടിേൻറാ എന്ന ഭീമൻ കമ്പനിയുടെ സഹസ്ഥാപനമാണിത്. 1989ലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് ഖനിയിൽനിന്ന് ലഭിച്ചിരുന്ന ലാഭവിഹിതം റിയോ ടിേൻറാക്ക് ഉപേക്ഷിക്കേണ്ടിവന്നു. ആഗോളതലത്തിൽ ചെമ്പ് ഉൽപാദനത്തിെൻറ കയറ്റുമതി ഇനത്തിൽ നല്ലൊരു പങ്ക് അപ്പോഴേക്കും കൈപ്പറ്റിയിരുന്നു ഈ കമ്പനി.
ആകെ രാജ്യങ്ങൾ:
ലോകത്ത് 195രാജ്യങ്ങൾ നിലവിലുണ്ട്. ഇതിൽ 193 എണ്ണത്തിനാണ് യു.എൻ അംഗീകാരമുള്ളത്. ഫലസ്തീനും ഹോളി സീയുമാണ് യു.എൻ നിരീക്ഷണ രാജ്യങ്ങൾ. അവസാനമായി യു.എൻ അംഗത്വം ലഭിച്ചത് ദക്ഷിണ സുഡാൻ ആണ്. 193ാമത് രാജ്യമായാണ് ദക്ഷിണ സുഡാൻ യു.എൻ അംഗത്വം എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.