നൈജീരിയയിൽ ബയാഫ്ര പ്രക്ഷോഭകരെ കൊല ചെയ്യുന്നു -ആംനെസ്റ്റി
text_fieldsഅബുജ: സ്വാതന്ത്ര രാഷ്ട്രത്തിനായി പ്രചാരണം നടത്തുന്ന ബയാഫ്ര പ്രക്ഷോഭകരെ നൈജീരിയൻ സുരക്ഷാസേന കൊലപ്പെടുത്തുന്നതായി മനുഷ്യാവകാശ സംഘടന. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷണലാണ് കൊലപാതകത്തിന്‍റെ കണക്കുകൾ പുറത്തുവിട്ടത്. 2015 ആഗസ്റ്റിന് ശേഷം 150 പേരെ സുരക്ഷാസേന കൊലപ്പെടുത്തിയെന്ന് ആംനെസ്റ്റി നൈജീരിയ വിഭാഗം ഡയറക്ടർ മാക്മിഡ് കമാര വ്യക്തമാക്കുന്നു.
ഇരുന്നൂറോളം ആളുകളുമായി നടത്തിയ അഭിമുഖത്തിന് ശേഷമാണ് ആംനെസ്റ്റി റിപ്പോർട്ട് തയാറാക്കിയത്. ഇതിന് പിൻബലമേകാൻ 100ലധികം ചിത്രങ്ങളും 87 ദൃശ്യങ്ങളും ആംനെസ്റ്റി ശേഖരിച്ചിട്ടുണ്ട്. 2016 മെയിൽ ബയാഫ്ര ഒാർമ ദിനത്തിൽ സേന നടത്തിയ വെടിവെപ്പിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടിനെ നൈജീരിയൻ പൊലീസ് നിഷേധിച്ചു. സേനയുടെ സൽപേര് കളങ്കപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഇവരുടെ വാദം.
ഇഗ്ബോ വിഭാഗം ജനങ്ങൾ താമസിക്കുന്ന നൈജീരിയയിലെ തെക്ക് കിഴക്കൻ പ്രദേശമായ ബയാഫ്രയുടെ സ്വാതന്ത്ര്യത്തിന് േവണ്ടി പോരാടുന്നവരാണ് ബയാഫ്ര പ്രക്ഷോഭകർ. ഇൻഡിജീനിയസ് പീപ്പ്ൾ ഒാഫ് ബയാഫ്ര (ഐ.പി.ഒ.ബി) എന്ന സംഘടനയാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.