Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൈജീരിയയിൽ...

നൈജീരിയയിൽ ബോംബാക്രമണം; 30 മരണം

text_fields
bookmark_border
നൈജീരിയയിൽ ബോംബാക്രമണം; 30 മരണം
cancel

ലാഗോസ്​: നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിലുണ്ടായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ബോർണോ സംസ്​ഥാനത്തി​​ െൻറ തലസ്​ഥാനനഗരമായ മൈദുഗുരിയിൽ ഫുട്​ബാൾ കണ്ടുകൊണ്ടിരുന്നവർക്കിടയിൽ മൂന്നു​ ചാവേറുകൾ ഒന്നിച്ച്​ പൊട്ടിത്തെറിക്കുകയായിരുന്നു.

40ഓളം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ചാവേറുകളിൽ ഒരാളെ കെട്ടിട ഉടമ പുറത്ത്​ തടഞ്ഞുനിർത്തിയത്​ കൂടുതൽ ദുരന്തമൊഴിവാക്കി. ഒമ്പതു പേർ സംഭവസ്​ഥലത്തും അവശേഷിച്ചവർ ആശുപത്രിയിലുമാണ്​ മരിച്ചത്​.
ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഭീകരസംഘടനയായ ബോകോ ഹറാം ആണെന്ന്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nigeriaworld newsmalayalam newsInternational News
News Summary - Nigeria suicide blast 'kills 30 football fans' in Borno-world News
Next Story