നൈജീരിയൻ വിദേശകാര്യ മന്ത്രിക്ക് കോവിഡ്
text_fieldsമോസ്കോ: നൈജീരിയൻ വിദേശകാര്യമന്ത്രി ജഫ്രി ഒന്യേമക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ഒന്യേമ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രസിഡൻറ് മുഹമ്മദ് ബുഹാരി മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് 65കാരനായ ജഫ്രി ഒന്യേമ.
തൊണ്ടക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയനായപ്പോഴാണ് രോഗവിവരം അറിയുന്നത്. ഒനീമിയയുടെ നാലാമത്തെ കോവിഡ് പരിശോധനയായിരുന്നു ഇത്. നേരത്തേ നടത്തിയ മൂന്ന് പരിശോധനകളിലും കോവിഡ് നെഗറ്റീവ് ആയിരുന്നു.
‘‘തൊണ്ടക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ഇന്നലെ എൻെറ നാലാമത്തെ കോവിഡ് പരിശോധന നടത്തി. ദൗർഭാഗ്യവശാൽ ഇത്തവണ പോസിറ്റീവ് ആയി. ഇതാണ് ജീവിതം ! ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും. ഐസൊലേഷനിലേക്ക് പോവുകയാണ്. നല്ലത് വരാൻ പ്രാർഥിക്കുന്നു.’’ - ഒന്യേമ ട്വീറ്റ് ചെയ്തു.
Did my fourth Covid-19 test yesterday at the first sign of a throat irritation and unfortunately this time it came back positive. That is life! Win some lose some. Heading for isolation in a health facility and praying for the best. #StayHomeSaveLives #COVID19 #PTFCOVID19
— Geoffrey Onyeama (@GeoffreyOnyeama) July 19, 2020
നൈജീരിയയിൽ മന്ത്രിസഭ എക്സിക്യുട്ടീവ് കൗൺസിൽ യോഗങ്ങൾ ഓൺലൈനായാണ് ചേരുന്നത്. രാജ്യത്ത് 36,000ത്തിലേറെ പേർക്ക് കോവിഡ് ബാധിക്കുകയും 778 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾക്ക് ശേഷം മെയ് മുതൽ രാജ്യത്ത് ലോക്ഡൗൺ ഇളവുകളും നൽകിത്തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.